ഡാലസ്: കഴിഞ്ഞ 2 വര്‍ഷക്കാലമായി ഡാലസിലുള്ള പ്രവാസി മലയാളികളുടെ മനസ്സു കവര്‍ന്നെടുത്ത കലാ സാംസ്കാരിക സംഘടനയായ ഡാലസ് സൗഹൃദ വേദി പുതുമയുടെ പാതയിലൂടെ ജൈത്രയാത്ര നടത്തിവരുന്നു. അമ്മമാര്‍ക്ക് കൂടുതല്‍ ആദരവും സ്നേഹവും നല്‍കികൊണ്ട് മെയ് മാസം പത്താം തിയതി ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് വിവിധ കലാപരിപാടികളോട് കൂടി കാരോള്‍ട്ടണിലുള്ള സാബു ഇന്ത്യന്‍ ഷോപ്പ് ഓഡിറ്റൊറിയത്തില്‍ മദേഴ്സ് ഡേ ആഘോഷിക്കുന്നു. കുട്ടികള്‍ റോസ് പൂക്കള്‍ നല്കി അമ്മമാരേ വേദിയിലേക്ക് ആനയിക്കും.. പ്രസിഡണ്ട് എബി തോമസിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സെക്രടറി അജയകുമാര്‍ സൗഹൃദ വേദി കുടുംബാംഗങ്ങളെ സ്വാഗതം ചെയ്യും.
ആഘോഷ ചടങ്ങുകളില്‍ റിട്ട. ഹൈ സ്കൂള്‍ അദ്ധ്യാപിക ശ്രീമതി. സാറാ ചെറിയാന് മുഖ്യ പ്രസംഗീക ആയിരിക്കും.പുനലൂരിലുള്ള വിവിധ വനിതാ സംഘടനയുടെ നേതൃത്വം വഹിച്ചിട്ടുള്ള സാറാ ചെറിയാന് കേരള സര്‍ക്കാരില്‍ നിന്നും, വിവിധ കലാ സംസാരിക സംഘടനകളില്‍ നിന്നും ധാരാളം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ഫിലിപ്പ് തോമസ് സി പി എ, പ്രൊഫ. എലിസബത്ത് സ്കറിയ, ഏലികുട്ടി ഫ്രാന്സികസ്, അനുപാ സാം എന്നിവര്‍ ആശംസ സന്ദേശങ്ങള്‍ അറിയിക്കും.അമ്മമാരെ ആദരിച്ചു കൊണ്ട് ജോസെന് ജോര്ജ്സ, അജയ കുമാര്‍ എന്നിവര്‍ കവിത പാരായണം ചെയ്യും.സുകു വറുഗീസ്, സുനിത ജോര്‍ജ് , നിഷ ബിന്സെലന്റ് എന്നിവര്‍ ലിളിത ഗാനം ആലപിക്കുന്നതോടോപ്പം, ബാല കലാതിലകം നടാഷ കൊക്കൊടിലിന്റെ ക്ലാസിക്കല്‍ നൃത്ത്വവും വേദിയില്‍ അരങ്ങേറും. യോഗത്തിനു ശേഷം കേരള വിഭവങ്ങലടങ്ങിയ രുചിപ്രധമായ ഡിന്നര്‍ ഒരുക്കിയിട്ടുണ്ട്.
Comments