ജോണിക്കുട്ടി പിള്ളവീട്ടില്‍
ഷിക്കാഗോ: അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ 2015 മെയ് 8,9,10 തീയതികളില്‍ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. മെയ് എട്ടിനു വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കുള്ള കുര്‍ബാനയെ തുടര്‍ന്ന് വി. മിഖായേല്‍ റേശ് മാലാഖയുടെ നൊവേന ആരംഭിക്കുന്നതാണ്. തിരുനാള്‍ ദിവസമായ മെയ് പത്താംതീയതി ഞായറാഴ്ച ദര്‍ശന സമൂഹത്തിലെ അംഗങ്ങള്‍ അംശവസ്ത്രങ്ങള്‍ ധരിച്ച് വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കുന്നതാണ്. അന്നേദിവസം വി. മിഖായേല്‍ റേശ് മാലാഖയുടെ ബഹുമാനാര്‍ത്ഥം കഴുന്ന് എടുക്കുന്നതിനും കുട്ടികളെ അടിമ വെയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് ഷിക്കാഗോയിലുള്ള നീണ്ടൂര്‍ ഇടവകാംഗങ്ങളാണ്. ഈ തിരുനാളിനെ തുടര്‍ന്ന് എല്ലാമാസവും ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം 7 മണിക്കുള്ള കുര്‍ബാനയെ തുടര്‍ന്ന് വി. മിഖായേല്‍ റേശ് മാലാഖയുടെ നൊവേന സെന്റ് മേരീസ് ദേവാലയത്തില്‍ ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ തിരുകര്‍മ്മങ്ങളിലും തുടര്‍ന്നുള്ള സ്നേഹവിരുന്നിലും പങ്കുചേരുന്നതിനും, മാലാഖ വഴി ദൈവത്തില്‍ നിന്നും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ഹൃദയപൂര്‍വ്വം നന്ദി പറയുന്നതിനും, അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും എല്ലാവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.
Comments