അറ്റ്ലാന്റാ∙ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യാ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 10–ാം സതേൺ റീജിയണൽ കോൺഫറൻസിന് അറ്റ്ലാന്റാ ഇടവക ആതിഥ്യമരുളുന്നു.
2010-15 ജൂൺ 19 മുതൽ 21 വരെ ജോർജിയ ഫാർമേഴ്സ് റിട്രീറ്റ് സെന്ററിൽ (GA FFA – CCLA Center, Covington, George 30014) നടത്തുന്ന കോൺഫറൻസിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
പ്രസിദ്ധ പ്രഭാഷകനും വാഗ്മികനുമായ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യാ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ്. റവ. ഡോ. സി. വി. മാത്യു ന്യുജഴ്സി ക്രോസ് പോയിന്റ് ചർച്ചിലെ റവ. ജേക്ക് യോഹന്നാൻ എന്നിവർ കോൺഫറൻസിന് നേതൃത്വം നല്കുന്നതാണ്. പുതിയ നിയമത്തിലെ യാക്കോ ബിന്റെ പുസ്തകത്തെ ആധാരമാക്കി “നമ്മിലുളള യഥാർത്ഥ ക്രിസ്തീയതയുടെ പരിശോധന” എന്ന ചിന്താവിഷയത്തെ സംബന്ധിച്ച് പഠനങ്ങൾ നടത്തപ്പെടുന്നതാണ്.
ഭദ്രാസനത്തിലെ സതേൺ റീജിയനിൽപ്പെട്ട എല്ലാ അംഗങ്ങളേയും കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. മെയ് 24 വരെ വൈബ് സൈറ്റിൽകൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. (വെസ് സൈറ്റ് :www.steciatlanta.org
കൂടുതൽ വിവരങ്ങൾക്ക് : റവ. കെ. ബി. കുരുവിള (വികാരി) : 281 636 0327 തോമസ് ജോൺ : 757 839 3691 സന്തോഷ് തോമസ് : 404 542 1616 സതീഷ് തോമസ് : 404 348 6182
Comments