വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ മദേഴ്സ് ഡേയോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്താറുള്ള സമ്മര്‍ ഡ്രീംസ് മെയ് രണ്ടാം വാരത്തില്‍ അരങ്ങേറുന്നു. ഒരു കാര്‍ണിവലിന്റെ പശ്ചാത്തലത്തില്‍ ഇരുനൂറില്‍പ്പരം പ്രതിഭകള്‍ പങ്കെടുക്കുന്ന സമ്മര്‍ ഡ്രീസ് മെയ് 16-ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മേരീലാന്റിലെ ബെല്ട്സ് വില്ലിലുള്ള ഹൈ പോയിന്റ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്നതാണ്. സമ്മര്‍ ഡ്രീംസിനെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ക്ക് സീബ നവീദ്, വസന്ത് നമ്പ്യാര്‍, സന്ദീപ് പണിക്കര്‍ എന്നിവരുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ www.kcsmw.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.
Comments