ജോണിക്കുട്ടി പിള്ളവീട്ടില്‍
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ മെയ് മാസത്തില്‍ ജന്മദിനവും വിവാഹ വാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു. മെയ് മൂന്നാം തീയതി രാവിലെ പത്തുമണിയുടെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ അനുമോദിക്കുകയും അവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ ചൊല്ലി ആശീര്‍വദിക്കുകയും ചെയ്തു. ദൈവം ഇവര്‍ക്കു നല്കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുകയും, കൂടുതല്‍ അനുഗ്രഹങ്ങള്‍ക്കായി തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്നും അച്ചന് ഓര്‍മ്മപ്പെടുത്തി. ക്രമീകരണങ്ങള്‍ക്ക് അള്‍ത്താര ശുശ്രൂഷികള്‍, സിസ്റ്റേഴ്സ് എന്നിവര്‍ നേതൃത്വം നല്കി.
Comments