ഒക് ലഹോമ സിറ്റി: അമ്മമാരെ ആദരിച്ചു ഒക് ലഹോമ ഹോളിഫാമിലി സീറോ മലബാര്‍ ഇടവകയില്‍ നടന്ന മാതൃദിനം കൊണ്ടാടി. ഇടവകയിലെ യുവജനങ്ങളാണ് ആഘോഷങ്ങള്‍ക്ക് മുന്‍കൈ എടുത്തത്. അമ്മമാരെ ആദരിക്കുന്നതിനൊപ്പം വിവിധ മത്സരപരിപാടികളും യുവജനങ്ങള്‍ അമ്മമാര്‍ക്കായി ഒരുക്കി. ഇടവക വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ അമ്മമാര്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി. അമ്മയാണ് വീടിന്റെ വിളക്ക് എന്ന് ഓര്‍മ്മിച്ച അദ്ദേഹം ഇടവകയുടെ ആദരസൂചകമായി കത്തിച്ച ദീപവും റോസാപുഷ്പവും ഓരോ അമ്മമാര്‍ക്കും നല്കി. യുവജനങ്ങളുടെ നേതൃത്വത്തില്‍ ആസ്വാദ്യകരമായ സദ്യയും ഒരുക്കി. ടോമി ആന്റണിയാണ് യൂത്ത് വിംഗിനു നേതൃത്വം നല്‍കിയത്.
Comments