കണക്ടിക്കട്ട്: മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴില്‍ കണക്ടിക്കട്ടില്‍ പുതിയ കോണ്ഗ്രിഗേഷന് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കമായി. ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്കോപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വി.കുര്‍ബാനയോടുകൂടി സഭാ വിശ്വാസികള്‍ക്കായി കോണ്ഗ്രിഗേഷന് സമര്‍പ്പിക്കപ്പെട്ടു. ആരാധനയില്‍ കോണ്ഗ്രിഗേഷന് വികാരി ഡെന്നീസ് ഫിലിപ്പ്, ഡോ.ഫിലിപ്പ് വര്‍ഗീസ്, ബിനോയ് ജെ തോമസ്, ഷിനോജ് ജോസഫ്, സുനില്‍ ചാണ്ടി, ആന്‍ഡ്രു ദാനിയേല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്തിയോഡോഷ്യസ് തിരുമേനി ഭദ്രദീപം കൊളുത്തി കോണ്‍ഗ്രിഗേഷന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഏവരെയും ഡെന്നിസ് ഫിലിപ്പ് സ്വാഗതം ചെയ്തു. സെക്ര.എബി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബിനോയ് ജെ തോമസ്, ഡോറിന് ബോട്ടോന്ഡ്രീക്കന്, ആന്‍ഡ്രു ഡാനിയേല്‍, സുനില്‍ ചാണ്ടി, തമ്പി കുര്യന് എന്നിവര്‍ ആശംസയര്‍പ്പിച്ചു.വിവിധ കലാപരിപാടികള്‍ അരങ്ങേറി. യോഗത്തില്‍ വെച്ച് മെക്സിക്കോ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം തിരുമേനിക്ക് ബാബു ശാമുവേല്‍ കൈമാറി. ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ് മാര്‍ത്തോമ ഇടവകയ്ക്കുവേണ്ടി ഇടവക ഭാരവാഹികള്‍ നല്കിയ സ്നേഹോപഹാരം ഡെന്നീസ് ഫിലിപ്പ് ഏറ്റുവാങ്ങി. സമ്മേളനത്തില്‍ ഏവര്‍ക്കും കോണ്ഗ്രിഗേഷന് വൈ.പ്രസി.ജോര്‍ജ് ഫിലിപ്സ് നന്ദി രേഖപ്പെടുത്തി.
Comments