ബ്രാംറ്റൻ :ബ്രാംറ്റൻ മലയാളി സമാജം കിഡ്സ് വേദി മെയ് 9 ശനിയാഴ്ച കുട്ടികൾക്ക് വേണ്ടിയുള്ള മൂവി നൈറ്റ് സംഗടിപ്പിച്ചു .കുട്ടികളുടെ ചിന്ത ശേഷി വർദ്ധിപ്പിക്കുന്നതിനും ,മാനസിക ഉല്ലാസം പ്രധാനം ചെയ്യുന്നതിനും വേണ്ടി നടത്തിയ പരിപാടിയിൽ നിരവധി കുട്ടികളും ,രക്ഷിതാക്കളും പങ്കെടുത്തു .ലോക പ്രശസ്തമായ "ബിഗ് ഹീറോ 6 " ആണ് കിഡ്സ് വേദി ഇതിനായി തിരഞ്ഞെടുത്തത്.മൂവി നൈറ്റ് തുടർന്നുള്ള എല്ലാ മാസങ്ങളിലും നടത്തപ്പെടും എന്ന് കിഡ്സ് വേദി ഭാരവാഹികൾ അറിയിച്ചു.തികച്ചും സൗജന്യമായി നടത്തുന്ന മൂവി നൈറ്റിന്റെ ജൂണ്‍ മാസത്തെ പ്രദർശന തിയതി ഏതാനും ദിവസങ്ങൾകകം പ്രഘ്യാപിക്കും.സിനിമാ പ്രദർശനത്തിൽ പങ്കെടുത്ത എല്ലാപെർകും സമാജത്തിന്റെ പേരിലും ,കിഡ്സ് വേദിയുടെ പേരിലും ഭാരവാഹികൾ നന്ദി അർപിച്ചു
Comments