ഹൂസ്റ്റണ്‍ : 1969-71 കാലഘട്ടത്തില്‍ ഹൂസ്റ്റണു സമീപത്തുള്ള ഗാല്‍വെസ്റ്റണില്‍ ജോലിയ്ക്കായി വന്നുചേര്‍ന്ന നഴ്സുമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രഥമ കുടുംബസംഗമം വികാരനിര്‍ഭരമായിരുന്നു. നാലര പതിറ്റാണ്ടിനുശേഷമുള്ള കൂടിവരവില്‍ അന്നത്തെ ജീവിത യാഥാര്‍ത്ഥ്യങ്ങളും അനുഭവിച്ച മുറിവുകളും മറ്റും പങ്കിട്ടപ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.<ഏപ്രില്‍ 24ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ ഗാല്‍വെസ്റ്റണ്‍ യു.ടി.എം.ബി(UTMB) ഹോസ്പിറ്റലിനു സമീപമുള്ള ഫാര്‍ലി ഗേള്‍സ് റെസ്റ്റോറന്റില്‍ വച്ചായിരുന്നു ഈ അപൂര്‍വ്വ കുടുംബസംഗമം. ഈ റെസ്റ്റോറന്റിനു മുന്‍പുണ്ടായിരുന്ന ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു ഈ നഴ്സുമാരുടെ താമസസ്ഥലം. 1970 കളില്‍ യു.ടി.എം.ബി. ആശുപത്രിയിലായിരുന്നു പലര്‍ക്കും ജോലി ലഭിച്ചിരുന്നത്.25 കുടുംബങ്ങള്‍ പങ്കെടുത്ത ഈ സംഗമത്തില്‍ 1969 ല്‍ ഗാല്‍വെസ്റ്റണില്‍ എത്തിയ ജോര്‍ജ്ജ് കോന്നിയുടെ പ്രാരംഭപ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. ലീലാമ്മ തോമസ്(ഗാല്‍വെസ്റ്റണ്‍) വേദപുസ്തകം വായിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ് ഈശോ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് സണ്ണി എഴുമറ്റൂര്‍(ഹൂസ്റ്റണ്‍) രാജന് കോശി(ഗാല്‍വെസ്റ്റണ്‍) സൗദാമിനി (ഡാളസ്) എന്നിവര്‍ അവരുടെ പൂര്‍വകാല അനുഭവങ്ങള്‍ പങ്കുവച്ചു.
കൂടെപഠിച്ച നിരവധി കൂട്ടുകാരെയും നിരവധി ബന്ധുജനങ്ങളെയും ഈ സമൃദ്ധിയുടെ മണ്ണിലേക്ക് കൊണ്ടുവരുന്നതിന് ഈ കാലയളവില്‍ കഴിഞ്ഞുവെന്നതും നല്ല ഓര്‍മ്മകളായി അവര്‍ പങ്കുവച്ചു. 45 വര്‍ഷങ്ങള്‍ക്കുശേഷം ഏവരിലും ഉണ്ടായ മാറ്റങ്ങള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തു.മീറ്റിംഗിന്റെ കോര്‍ഡിനേറ്റര്‍ ആര്‍ട്ടിസ്റ്റിക് സെലിബ്രേഷന്‍സ് ഇവന്റ് ഉടമ ടെസി വിന്ഡല് 1969-71 കളില്‍ എടുത്ത നിരവധി ഫോട്ടോകള്‍ ചേര്‍ത്ത് പ്രദര്‍ശിപ്പിച്ച സ്ലൈഡ് ഷോ ശ്രദ്ധേയമായി.ഈ കാലയളിവിനുള്ളില്‍ മണ്മറഞ്ഞുപോയ നിരവധി സുഹൃത്തുക്കളെ അനുസ്മരിച്ച് ഒരു മിനിട്ട് മൗനമാചരിച്ചു.70 കളുടെ ആരംഭത്തില്‍ കുടിയേറ്റ നിയമങ്ങള്‍ ലളിതമാക്കിയതിനെ തുടര്‍ന്ന് വന്നു ചേര്‍ന്ന നിരവധി നഴ്സുമാരെയും കുടുംബങ്ങളെയും അകമഴിഞ്ഞു സഹായിച്ച ജോര്‍ജ്ജ് കോശിയ്ക്കും കുടുംബത്തിനും, ഭംഗിയായി പ്രോഗ്രാം ക്രമീകരിച്ച തോമസ് ഈശോയ്ക്കും, ടെസി വിന്ഡലിനും പ്രത്യേക ഉപഹാരങ്ങള്‍ നല്കി ടി.എ.മാത്യു ആദരിച്ചു.വന്നുചേര്‍ന്ന ഏവര്‍ക്കും ടി.എ.മാത്യു നന്ദി പ്രകാശിപ്പിച്ചു. വിഭവസമൃദ്ധമായ സ്നേഹസല്ക്കാരത്തോടെ കുടുംബസംഗമം 10 മണിയ്ക്ക് സമാപിച്ചു.
Comments