ഡാലസ്: ഇന്റര്‍നാഷനല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിന്റെ ബിരുദദാന ചടങ്ങുകള്‍ ഈ മാസം 22നു ഡാലസില്‍ വെച്ച് നടക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചതനായ ശ്രീ കെ.ജി മന്മഥന് നായര്‍ ആണ് യൂണിവേഴ്സിറ്റിയുടെ പ്രസിഡണ്ട്. ഡാലസ് ആസ്ഥാനമായ കെ.ജി.എം ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തു മുന്നേറുന്ന ഈ സ്ഥാപനത്തിന്റെ കാമ്പസ് സ്ഥിതി ചെയ്യുന്നത് വെസ്റ്റ് ഇന്‍ഡീസിലെ സെയിന്റ് ലൂസിയയിലാണ്.മെയ് 22 ശനിയാഴ്ച ഡാലസ് നഗരത്തിലെ മ്യൂസിയം ഓഫ് ആര്‍ട്ട്സിലെ പ്രധാന ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സെയിന്റ് ലൂസിയാ പ്രധാനമന്ത്രി ഡോ. കെന്നി ഡി. ആന്റണി പ്രധാന അതിഥി ആയിരിക്കും. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അര്‍ലിംഗ്ടന്‍ പ്രസിടണ്ട് വിസ്ഥാസ്പ് കര്ഭരി മുഖ്യ പ്രഭാഷണം നടത്തും.
വിദ്യാഭ്യാസ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കെ. ജി. എം. ഗ്രൂപ്പ് ചെയര്മാന് കൂടിയായ ശ്രീ കെ. ജി മന്മഥന് നായര്‍ അറിയിച്ചു. മുന്‍ അമേരിക്കന്‍ പ്രസിടണ്ട് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്മാനുമായ ഡോ. റോണ്‍ പൌള്‍ ബിരുദദാന ചടങ്ങുകളോടനുബന്ധിച്ചു നടക്കുന്ന ബാങ്ക്വറ്റിലെ പ്രധാന അതിഥി ആയിരിക്കും.പ്രീ മെഡിസിന് കഴിഞ്ഞവര്‍ക്ക് നാല് വര്‍ഷം കൊണ്ടും പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞവര്‍ക്ക് അഞ്ചര വര്‍ഷം കൊണ്ടും MD ഡിഗ്രി ലഭിക്കുന്ന തരത്തിലുള്ള സിലബസും അമേരിക്കന്‍ മാതൃകയിലുള്ള മെഡിക്കല്‍ അമേരിക്കന്‍ മാതൃകയിലുള്ള വിദ്യാഭ്യാസരീതിയും യൂണിവേഴ്സിറ്റിയുടെ പ്രത്യേകതയാണെന്ന് സ്ഥാപനത്തിന്റെ പിഅര്ഓ സിബി ഗോപാല കൃഷ്ണന് അറിയിച്ചു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമാണ് അധികവും വിദ്യാര്‍ഥികള്‍. അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് സെന്റ് വിന്‍സെന്റ്, സൌത്ത് വെസ്റ്റ് കിങ്ങ്സ്ടന്‍ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളും കെ. ജി. എം. ഗ്രൂപ്പിന്റെയാണ്.
Comments