ഷിക്കാഗോ: ഷിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ആണ്ടുതോറും നടത്തിവരാറുള്ള പോസ്റ്റല്‍ പിക്നിക് ഈ വര്‍ഷം ജൂണ്‍ ആറാം തിയതി ശനിയാഴ്ച 11 മണിമുതല്‍ ജോണ്‍സ് പാര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്നതാണ് (2101 Cetnral Road, Glenview). പിക്നിക്കിന്റെ ഭാഗമായി വിവിധ പ്രായപരിധിയിലുള്ളവര്ക്കുവേണ്ടി വൈവിധ്യമാര്‍ന്ന കായിക മല്‍സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതൊരറിയിപ്പായി സ്വീകരിച്ച് എല്ലാ പോസ്റ്റല്‍ മലയാളികളും കുടുംബസമേതം പിക്നിക്കില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. ജോര്‍ജ് ചാക്കോ (8473708542) ബെന്നി ജോസഫ്, ജോബ്മോന്‍ മാത്യൂ എന്നിവരാണ് ഈ വര്‍ഷത്തെ പിക്നിക്കിന് നേതൃത്വം നല്‍കുന്നത്. ജോര്‍ജ് ചാക്കോ അറിയിച്ചതാണിത്.
Comments