ഡാളസ്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ വടക്കേ അമേരിക്കയിലെ പ്രധാന റീജിയണുകളില്‍ ഒന്നായ മിഡ് വെസ്റ്റ് റീജിയണുകളില്‍ ഒന്നായ മിഡ് വെസ്റ്റ് റീജിയന് 2015-2018 വര്‍ഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് പാസ്റ്റര്‍ തോമസ് കോശിയുടെ അദ്ധ്യക്ഷതയില്‍ മെയ് 23 നു ഐ.പി.സി. ടാബര്‍നാക്കിള്‍ സഭാ മന്ദിരത്തില്‍ കൂടിയ പൊതുയോഗത്തില്‍ സെക്രട്ടറി പാസ്റ്റര്‍ കെ.വി. തോമസ് പ്രവര്‍ത്തന വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജോയി തുമ്പമണ്‍ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ 2015-2018 വര്‍ഷത്തെ ഭാരവാഹികളായി പാസ്റ്റര്‍ ഷാജി ഡാനിയേല്‍(ഹൂസ്റ്റണ്‍) പ്രസിഡന്റ്, പാസ്റ്റര്‍ കെ.വി.തോമസ്(ഡാളസ്), വൈസ് പ്രസിഡന്റ്, പാസ്റ്റര്‍ പി.സി. ജേക്കബ്ബ്(ഒക്കലഹോമ)സെക്രട്ടറി, എസ്.പി.ജയിംസ്(ഡാളസ്), ജോ.സെക്രട്ടറി, ജോസ് ശാമുവേല്‍(ഒക്കലഹോമ) ട്രഷറാര്‍, ഏബ്രഹാം പി. ഏബ്രഹാം(ഡാളസ്) ജനറല്‍ കൗണ്‍സില്‍ അംഗം, വെസ്ലി മാത്യൂ(ഡാളസ്) പബ്ലിസിറ്റി കണ് വീനര്, മാത്യു സ്റ്റീഫന്‍(ഡാളസ്) ചാരിറ്റി കോര്‍ഡിനേറ്റര്‍, സാം തോമസ്(ഡാളസ്) ഓഡിറ്റര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഭാരത സുവിശേഷീകരണത്തിനും, സഭാവളര്‍ച്ചയ്ക്കും ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള മിഡ് വെസ്റ്റ് റീജിയണ്‍ 1985 ല്‍ അംഗുലീപരിമിതമായ സഭകളുമായി നിലവില്‍ വന്നതാണ്. നാളിതുവരെ നടത്തിയ ദൈവത്തിനു നന്ദിയും, പരിചയ സമ്പന്നരായ ശുശ്രൂഷകരുടെ കൂട്ടായ്മ നിര്‍ദ്ദേശത്തിനായുള്ള സ്വാഗതവും നിയുക്ത പ്രസിഡന്റ് പാസ്റ്റര്‍ ഷാജി ഡാനിയേല്‍ അറിയിച്ചു.
Comments