സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന ഒന്നാമത് വാര്‍ഷീക 5K സീറോറണ്/ വാക്ക് ന്യൂജേഴ്സിയിലെ സോമര്‍ സെറ്റിലുള്ള കൊളോണിയല്‍ പാര്‍ക്കില്‍ വെച്ചു മെയ് 30ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ നടത്തപ്പെടും (Location: Colonial Park, 156 Mettlers Road, Somerset, NJ 08873). ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ദേവാലയം പുതുതായി നിര്‍മ്മിച്ചുവരുന്ന ദേവാലയത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നിനാണ് 5K റണ്‍ /വാക്ക് ലക്ഷ്യമിടുന്നത്. സെന്റ്തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.500ല്‍ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.
ഏകദേശം 600 പേരെയാണ് ഈ ഉദ്യമത്തില്‍ പ്രതീക്ഷിക്കുന്നത്. രജിസ്ട്രേഷന് ഫീസ് ഒരാള്‍ക്ക് 30 ഡോളറും, കുട്ടികള്‍ക്ക് 10 ഡോളറും, നാലുപേരടങ്ങുന്ന കുടുംബത്തിന് 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു. ഇനിയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും, മലയാളി സംഘടനകള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തപ്പെടും . 5K റണ്‍ /വാക്ക് വിജയികള്‍ക്ക് ടി ഷര്‍ട്ടും, വിവിധ സമ്മാനങ്ങളും നല്‍കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. 5k റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക്`ബാര്‍ബിക്യൂ'ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സഘാടകര്‍ അറിയിക്കുന്നു.
ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുന്‍കൈ എടുത്തു നടത്തുന്ന ഈ ഉദ്യമത്തിനു,കുഞ്ഞുങ്ങളെ വികാരി ഫാ.തോമസ് കടുകപ്പിള്ളില്‍ അഭിനന്ദിച്ചു. ഒന്നാമത് വാര്‍ഷീക 5K സീറോ റണ്‍/വാക്ക്നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും, താഴെ പറയുന്നവരുമായി ബന്ധപ്പെടുക, ഡാനി ജോസഫ് (908) 9384513, ജിമ്മി ജോസഫ് (908) 7459531, കോളിന് മോര്‍സ് (732) 7894774. വൈശാക് കുര്യന് (732) 4290707, സബ്രീന അലക്സ് (908) 4622277. വെബ്സൈറ്റ്: WWW.SYRORUN.ORG
Comments