ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കയുടെ 2015- 17 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി വിജി. എസ്. നായരെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. മൗണ്ട് പ്രോസ്പെക്ടസിലുള്ള കണ്ട്രി ഇന്നില്‍ വെച്ചുകൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി റോയി നെടുംചിറ കഴിഞ്ഞ രണ്ടുവര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് രണ്ടുവര്‍ഷത്തെ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. മറ്റു ഭാരവാഹികളായി അരവിന്ദ് പിള്ള (ചെയര്മാന്), ജോണ്‍ പാട്ടപ്പതി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ചെറിയാന് ജേക്കബ് (വൈസ് പ്രസിഡന്റ്), ഏബ്രഹാം വര്‍ഗീസ് (സെക്രട്ടറി), സജു നായര്‍ (ട്രഷറര്‍), അജി പിള്ള, റോയി നെടുംചിറ, പ്രസാദ് പിള്ള, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, പ്രസാദ് ബാലചന്ദ്രന്, സുരേഷ് ബാലചന്ദ്രന് തുടങ്ങിയവരെ ബോര്‍ഡ് മെമ്പര്‍മാരായും തെരഞ്ഞെടുത്തു.
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി പീറ്റര്‍ കുളങ്ങര, മെമ്പര്‍മാരായി വര്‍ഗീസ് പാലമലയില്‍, സതീശന് നായര്‍, ബേസല്‍ പെരേര, ഹെറാള്‍ഡ് ഫിഗുരേദോ എന്നിവരേയും തെരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിജി നായര്‍ ഏവരേയും നന്ദി അറിയിക്കുകയും, അതോടൊപ്പം അസോസിയേഷന്റെ ഭാവി പരിപാടികള്‍ക്ക് ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇലക്ഷന് കമ്മീഷണര്‍മാരായി വര്‍ഗീസ് പാലമലയില്‍, പീറ്റര്‍ കുളങ്ങര, ബേസല്‍ പെരേര എന്നിവര്‍ പ്രവര്‍ത്തിച്ചു. സമ്മേളനനാന്തരം സെക്രട്ടറി അബ്രഹാം വര്‍ഗീസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന് നായര്‍ അറിയിച്ചതാണിത്.
Comments