ന്യൂയോര്‍ക്ക്: മലയാളത്തിന്റെ ഹൃദയ സ്പന്ദനം ലോകമലയാളികളുടെ മുന്നില്‍ എത്തിക്കുന്ന മലയാളത്തിന്റെ സ്വന്തം ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍, അമേരിക്കന്‍ വിശേഷങ്ങളും കാഴ്ചകളുമായി എല്ലാ ഞായറാഴ്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി ന്യൂയോര്‍ക്ക് സമയം) ന്യൂയോര്‍ക്കില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ചകളിലെ ഈ ആഴ്ചത്തെ എപ്പിസോഡില്‍ മെമ്മോറിയല്‍ ഡേ കാഴ്ചകളുമായാണു എത്തുന്നത്. യുദ്ധമുഖത്തു മരണം വരിക്കുന്ന ധീര അമേരിക്കന്‍ സൈനികരുടെ ഓര്‍മ്മക്കായി നടത്തപ്പെടുന്ന മെമ്മോറിയല്‍ ഡേയില്‍ ന്യൂയോര്‍ക്കിലെ ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന സര്‍വീസുകള്‍ വളരെ പ്രശസ്തമാണു. വാഷിംഗ്ടണ്‍ ഡി സി യില്‍ പ്രസിഡണ്ട് ഒബാമ ജനങ്ങള്‍ക്ക് നല്കുന്ന പ്രത്യേക സന്ദേശവും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തും.
അതോടൊപ്പം മെമ്മോറിയല്‍ ഡേ സമ്മറിന്റെ തുടക്കം കൂടിയാണു, അതുകൊണ്ട് തന്നെ ബാര്‍ബിക്യൂ പാര്‍ട്ടിയുമൊക്കെയായി പലരും ആഘോഷിക്കുന്നു. അതോടൊപ്പം അമേരിക്കയില്‍ സംഹാര താണ്ഡവമാടിയ സാന്‍ഡി കൊടുങ്കാറ്റു നശിപ്പിച്ച ന്യൂജേഴ്സിയിലെ ഒരു ബീച്ച് പുനര്‍നിര്‍മ്മാണത്തിനു ശേഷമുള്ള ആദ്യത്തെ സമ്മറാഘോഷങ്ങളുടെ കാഴ്ചകളും തനിമ നഷ്ട്ടപ്പെടാതെ അമേരിക്കന്‍ കാഴിച്ചകള്‍ പ്രേഷകരുടെ മുന്നില്‍ എത്തിക്കും. അടുത്ത ആഴ്ചയും വിത്യസ്തങ്ങളായ കൂടുതല്‍ വിശേഷങ്ങളുമായി അമേരിക്കന്‍ കാഴ്ചകള്‍ പ്രേഷകരുടെ മുന്നില്‍ എത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529.
Comments