ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ 2015 വര്‍ഷത്തെ പിന്കിനിക്ക് ജൂണ്‍ ആറാംതീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ സൗത്താംപ്ടണിലുള്ള ടമനെന്റ് പാര്‍ക്കില്‍ വെച്ച് ( 1255 2nd Street pike, Southampton, PA 18966 ) നടത്തുന്നു. പരിപാടികളുടെ വിജയത്തിനായി അനു സ്കറിയയുടെ നേതൃത്വത്തില്‍ രാജേഷ് ജോണ്‍, എബി തോമസ്, സിലിജാ ജോണ്‍, ടോം തോമസ് എന്നിവരെ സ്പോര്‍ട്സ് കമ്മിറ്റിയിലേക്കും, ഫുഡ് കമ്മിറ്റിയിലേക്ക് ഐപ് മാരേട്ട്, ജോണ്സണ് മാത്യു, തോമസ് പി. ജോര്‍ജ്, ഏലിയാസ് പോള്‍, ഷാലു പുന്നൂസ് എന്നിവരേയും തെരഞ്ഞെടുത്തുവെന്ന് പ്രസിഡന്റ് സാബു സ്കറിയ അറിയിച്ചു. ഈ പിക്നിക്കിലേക്ക് ഏവരേയും സ്വാതഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ (267 980 7923), സിജു പി ജോണ്‍ (267 496 2080), ജോണ്സണ് മാത്യു (215 740 9486), അനു സ്കറിയ (267 496 2423). സോബി ഇട്ടി അറിയിച്ചതാണിത്.
Comments