ഫിലഡല്‍ഫിയ: അസോസിയേഷന് ഓഫ് കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്സിന്റെ (എ.കെ.എം.ജി) 36മത് കണ് വന്‍ഷന്റെ കിക്ക് ഓഫ് ഞായറാഴ്ച ജൂണ്‍ 7നു മൂന്നു മുതല്‍ ഏഴു വരെ ബന്സേലെ മിലുള്ള ഷാഗണ് റെസ്റ്റോറന്റില്‍ നടക്കും. കലാപരിപാടികള്‍, ഡി.ജെ, ഫൂഷന്‍ ഡാന്‍സ് എന്നിവയാനു പ്രധാന പരിപാടികള്‍. എല്ലാ മെഡിക്കല്‍ ഡോക്ടര്‍മാരും ഈ കിക്ക് ഓഫില്‍ പങ്കെടുക്കണം എന്ന് എ കെ എം ജി ഭാരവാഹികള്‍ പറഞ്ഞു. സെപ്റ്റംബര്‍ 4,5, 6 തീയതികളില്‍ ഫിലഡല്ഫിയയില് നടക്കുന്ന കണ്‍വന്‍ഷന്റെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ അവലോകനം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ. അലക്സ് മാത്യു, കണ്വന്ഷന് ചെയര്‍ ഡോ ജോസഫ് മാത്യു എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അലക്സ് മാത്യു, എം.ഡി 1610248, ജോസഫ് മാത്യു എം.ഡി 17327548733
Comments