ഡാലസ് എയ്സ് ലയണ്‍സ് ക്ലബ് ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് : റോള്‍ പ്ലയേഴ്സ് വിജയികള്‍
Text Size
ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Saturday, June 27, 2015 11:09 hrs UTC
ഡാലസ്: ഡാലസ് എയ്സ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ റോള്‍ പ്ലയേഴ്സ് ടീം ജേതാക്കളായി.
വാശിയേറി നടന്ന ഫൈനലില്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് ലൂണറ്റിക്സിനെ 4341 നു തോല്‍പ്പിച്ചാണ് റോള്‍ പ്ലയേഴ്സ് ചാമ്പ്യരായത്. ഇര്‍വിംഗ് സെന്റര്‍ പാര്‍ക്ക് സെന്ററിലാണ് ടൂര്‍ണമെന്റ് നടന്നത്.
ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ നിരവധി മലയാളി ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എയ്സ് ലയണ്‍സ് ക്ലബിന്റെ നേതൃത്വവും മലയാളികളാണ്.
സമ്മാനദാന ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെന്‍ ഗ്ലീസന് , എയ്സ് ലയണ്‍സ് ക്ലബ് സെക്രട്ടറി പോള്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികള്‍ സമ്മാനിച്ചു. ജോജോ കോട്ടക്കല്‍ (ജോജോ കാര്‍ റിപ്പയര്‍), ബേബി ഉതുപ്പ് (ഫാര്‍മേഴ്സ് ഇന്‍ഷുറന്‍സ്), ജോര്‍ജ് അഗസ്റ്റിന് (ന്യൂയോര്‍ക്ക് ലൈഫ്) എന്നിവര്‍ പരിപാടിയുടെ സ്പോണ്‍സേഴ്സ് ആയിരുന്നു.
ചാരിറ്റി സംഘടനയായ നാഷണല്‍ മാരോ ഡോണര്‍ പ്രോഗ്രാമുമായി ചേര്‍ന്ന് ലയണ്‍സ് നടത്തി വരുന്ന ഡോണര്‍ ഡ്രൈവ് ക്യാംപയിനും ടൂര്ണമെന്റിനോടനുബന്ധിച്ചു നടത്തി. നിരവധി പേര്
രക്തദാനത്തിനായി രജിസ്റ്റര്‍ ചെയ്തു
Comments