എം.മുണ്ടയാട്
ആദ്യമായി മലയാള സിനിമയുടെ പ്രീമിയര്‍ വിജയകരമായി നടത്തി. നൂറു കണക്കിനാളുകള്‍ ന്യൂ ജേഴ്സി എഡിസണില്‍ സ്ഥിതി ചെയ്യുന്ന ബിഗ് സിനിമ തിയേറ്ററില്‍ എത്തി.
ഏറെ ശ്രദ്ധേയമായ അക്കരക്കാഴ്ചകള്‍ എന്ന സിറ്റ്കൊമിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ച അജയാന്‍ വേണുഗോപാലന്റെ കഥയെ ആസ്പദമാക്കി നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയ പ്രശസ്ത സംവിധയകാന്‍ ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പ്രിഥ്വിരാജ്, നിവിന്‍ പൊളി, ഭാവന കൂടാതെ അമേരിക്കയിലെ മറ്റു നടന്മാരും നടികളും അഭിനയിച്ച 'ഇവിടെ' എന്ന സിനിമയുടെ പ്രീമിയര്‍ ചടങ്ങിനോടൊപ്പം ഈ സിനിമയില്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കുകയും ചെയ്തു. ധാര്‍മിക് ഫിലിംസിന്റെ ബാന്നറില്‍ ഡോക്ടര്‍ സജികുമാര്‍, സേതു കൃഷ്ണന്, അനിയന് ജോര്‍ജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
ഹോളിവുഡ് സിനിമകളില്‍ കണ്ട് വരുന്ന മേയ്ക്കിംഗ് ശൈലിയില്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്റെ പതിവ് വ്യക്തി മുദ്രയില്‍ പിറന്ന ചിത്രമാണ് ഇവിടെ. ഒരു െ്രെകം ത്രില്ലറിലുപരി വരുണ്‍ ബ്ലൈക്ക് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തി ജീവിതത്തിലുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ ഔദ്യോഗിക ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനമാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്.
സംവിധായകന് ശ്യാമപ്രസാദ് പ്രീമിയര്‍ വേദിയില്‍ ഒരുക്കിയ ബിഗ് സ്ക്രീന്‍ വീഡിയോ മെസ്സേജിലൂടെ എല്ലാവര്ക്കും നന്ദി അര്‍പ്പിച്ചു കൊണ്ടു അമേരിക്കയിലെ പ്രേക്ഷകരോടുള്ള തന്റെ സന്തോഷവും കടപ്പാടും അറിയിച്ചു. അതിനു ശേഷം 'ഇവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശനവും നടത്തി. ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് എം സി റോഷി ജോര്‍ജ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പ്രത്യേകമായി ബിഗ് സിനിമ തീയറ്ററില്‍ ഒരുക്കിയ വേദിയിലേക്ക് വിളിക്കുകയും അതിനു ശേഷം ഇതിന്റെ പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ച ആനീ ലിബു എല്ലാവര്ക്കും ഔദൊഗികമായി സ്വാഗതം ചെയ്തു.
ആനീ ലിബു തന്റെ സ്വാഗത പ്രസംഗത്തില്‍ ഇത് ഒരു തുടക്കം മാത്രമാണെന്നും ഇത് പോലെയുള്ള നിരവധി ചടങ്ങുകള്‍ ഇനിയും അമേരിക്കയില്‍ നടത്താനും മലയാള സിനിമക്ക് അമേരിക്കയില്‍ കൂടുതല്‍ പ്രചാരവും, കൂടുതലായി ആളുകളെ മലയാളം സിനിമ നടക്കുന്ന തീയറ്ററുകളിലെക്ക് ആകര്‍ഷിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തും എന്നും അറിയിച്ചു. മലയാള സിനിമ രംഗത്തുള്ള സംവിധായകരുടെയും നിര്മ്മാ താക്കളുടെയും മറ്റു പ്രവര്‍ത്തകരുടെയും പ്രത്യേകമായ ആശംസാ സന്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു വന്നതും അറിയിച്ചു.
ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാവും അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനുമായ അനിയന് ജോര്‍ജ്, ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയ അജയന് വേണുഗോപാല്‍, ഈ സിനിമയില്‍ അഭിനയിച്ച ദീപ്തി നായര്‍, സുനില്‍ വീട്ടില്‍ , ഹരിദെവ്, ധനൂഷ് കാര്‍ത്തിക്, സൌണ്ട് റെക്കോര്‍ഡിസ്റ്റ്, ഡിസൈന്‍ നിര്‍വഹിച്ച പ്രേം, ആനീ ലിബു എന്നിവര്‍ നിലവിളക്ക് കൊളുത്തിയതിനു ശേഷം എല്ലാവരും തങ്ങളുടെ ഈ സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കു വച്ചത് സിനിമ കാണാന്‍ എത്തിയവര്‍ക്ക് ഒരു പ്രത്യക അനുഭവമായി.
അമേരിക്കന്‍ മലയാളീ സമൂഹത്തിലെ നിരവധി നേതാക്കളും, ബിസിനസ് മീഡിയ രംഗത്ത് നിന്നുള്ളവരും പങ്കെടുത്തു. സംഗമം പത്രത്തിനെ പ്രതിനിധീകരിച്ചു ജോസഫ് ഇടിക്കുള, ദിലിപ് വര്‍ഗ്ഗിസ്, ജെ പണിക്കര്‍, സെക്രട്ടറി അനില്‍ പുത്തന്‍ചിറ പുതിയ പ്രസിഡന്റ് ജെ പി കുളമ്പില്‍, സെക്രട്ടറി സ്വപ്ന രാജേഷ്, മുന്‍ പ്രസിഡന്റ് ജിബി തോമസ്, കേരള ചേംബര്‍ ഓഫ് കോമ്മേര്‍സിന്റെ ഭാരവാഹികള്‍, മിത്രാസ് രാജന് കൂടാതെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിരവധി പേര് പങ്കെടുത്തു.
മീഡിയ ലൊജിസ്റ്റിക്സ് ആണ് ഈ പ്രീമിയറിന്റെ ഇവന്റ് മാനേജ്മെന്റ് നിര്‍വഹിച്ചത്. വളരെ ഭംഗിയായി ഒരുക്കിയ ഈ പ്രീമിയറിന്റെ പിന്നില്‍ ആനിയെ കൂടാതെ ദീപ്തി നായര്‍, ജില്ലി സാമുവല്‍, മഹേഷ് മുണ്ടയാട്, റോഷി, അഷിക ഷാഫി, ഒര്‍ഫിയസ് ജോണ്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ പരിപാടി ഒരു വാന്‍ വിജയമാക്കാന്‍ സഹായിച്ചു.
പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പ്രിത്വിരാജിന്റെ കൃത്യമായ ശരീര ഭാഷയും അംഗവിക്ഷേപവും സംസാരരീതിയും വരുണ്‍ ബ്ലൈക്ക് എന്ന ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പോലീസ് ഓഫീസരുടെ കഥാപാത്രത്തെ മികവുറ്റതാക്കി. സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു നടന് പ്രിഥ്വിരാജ് ആണെന്നതില്‍ ഈ സിനിമ കണ്ടവര്‍ക്ക് തര്‍ക്കമുണ്ടാകില്ല. നരേഷനൊഴികെ പ്രിഥ്വിരാജിന്റെ വരുണ്‍ ബ്ലൈക്ക് എന്ന കഥാപാത്രം ഒരു വാക്ക് പോലും മലയാളം സംസാരിക്കുന്നില്ല. സിങ്ക് സൗണ്ട് ഡബ്ബിങ്ങ് ആയിരുന്നിട്ട് കൂടി അഭിനയവും സംഭാഷണവും ഒരു പോലെ പെര്ഫെക്ഷന് വരുത്തിയിട്ടുണ്ട്. നിവിന്‍ പോളിയും വളരെ ആത്മാര്‍ഥമായി തനിക്ക് കിട്ടിയ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
പശ്ചാത്തല സംഗീതവും, പാട്ടുകളും, എഡിറ്റിംഗും എല്ലാം ഒരു ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. നല്ല ബലമുള്ള തിരക്കഥ, തിരക്കഥയെ
വെല്ലുന്ന സംവിധാനം. അമേരിക്കയിലെ സമകാലിക ജീവിതത്തെ വളരെ നന്നായി പ്രതിഫലിപ്പിച്ച ഒരു മികച്ച ചിത്രമാണ് 'ഇവിടെ'. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന അമേരിക്കന്‍ ഇംഗ്ലീഷ് ചിലര്‍ക്കെങ്കിലും മനസിലാവാത്തത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പക്ഷേ വ്യക്തിപരമായി നോക്കിയാല്‍ എനിക്ക് ഈ വര്‍ഷത്തില്‍ എറെ ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് 'ഇവിടെ'.
Comments