ന്യൂയോര്‍ക്ക് : യോങ്കേഴ്സ് മലയാളീ അസ്സോസിയേഷന് സെക്രട്ടറിയും സാമൂഹിക സാംസ്കാരിക സേവന രംഗത്തെ സജീവ പ്രവര്‍ത്തകരുമായ ഷിനു ജോസഫ് ഫോമാ യുടെ 2016-2018 വര്‍ഷത്തെ ഭരണസമതിയിലേക്ക് മത്സരിക്കുവാന്‍ തീരുമാനിച്ചു.
ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ ഫോമയ്ക്ക് ശക്തമായ പിന്തുണ നല്കുന്ന പ്രബല അസോസിയേഷനായ വൈ.എം.എ. യുടെ പൊതുയോഗത്തില്‍ വച്ചാണ് ഷിനു ജോസഫിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. ന്യൂയോര്‍ക്കില്‍ അറിയപ്പെടുന്ന ബിസിനസ്സുകാരനായ ഷിനു ജോസഫിന്റെ സേവനം ഫോമയ്ക്ക് ഒരു മുതല്‍ കൂട്ടായിരിയ്ക്കുമെന്ന് യോങ്കേഴ്സ് മലയാളി അസോസിയേഷന് പ്രസിഡന്റ് മാത്യു പി തോമസ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.
Comments