ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മുന്‍ കേന്ദ്ര കൃഷിമന്ത്രിയും, ഇപ്പോഴത്തെ എറണാകുളം എം.പിയുമായ കെ.വി. തോമസിനും, ദീപികയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലിനും മൗണ്ട് പ്രോസ്പെക്ടസിലുള്ള കണ്ട്രി ഇന്‍ ഹോട്ടലില്‍ വെച്ച് ജൂലൈ 12-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്വീകരണം നല്‍കുന്നതാണെന്ന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ്, നാഷണല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് എന്നിവര്‍ അറിയിച്ചു. സ്വീകരണ ചടങ്ങിനുശേഷം ഡിന്നറും ഒരുക്കിയിട്ടുണ്ട്. ഈ സ്വീകരണ സമ്മേളത്തിലേക്ക് ഷിക്കാഗോയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
സ്വീകരണ ചടങ്ങിനുശേഷം ഓഗസ്റ്റ് 21-ന് നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷന്റെ കിക്ക്ഓഫും നടക്കുന്നതായിരിക്കുമെന്ന് കണ്വന്ഷന് ചെയര്മാന് ടോമി അംബേനാട്ട്, റീജിയണല്‍ വൈസ് പ്രസിഡന്റ് ലൂയി ചിക്കാഗോ, ട്രഷറര്‍ ഡൊമിനിക് തെക്കേത്തല, വൈസ് പ്രസിഡന്റ് സാബു അച്ചേട്ട്, ജോയിന്റ് സെക്രട്ടറി സന്തോഷ് കാട്ടോക്കാരന്, ജോയിന്റ് ട്രഷറര്‍ ജോണ്സണ് മാളിയേക്കല്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ചാക്കോച്ചന് കടവില്‍, പി.ആര്.ഒ ജോണി വടക്കുംചേരി, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായ ജോസഫ് ചാണ്ടി, അച്ചന്‍കുഞ്ഞ് മാത്യു, ബിജു പൂത്തുറയില്‍, ജോര്‍ജ് മാത്യു, സ്കറിയാക്കുട്ടി തോമസ്, വിശാഖ് ചെറിയാന്, വര്‍ഗീസ് മാളിയേക്കല്‍, ചാക്കോ ചിറ്റിലക്കാട്ട് എന്നിവര്‍ അറിയിച്ചു.
Comments