ന്യൂയോര്‍ക്കിലെ മുന്‍ ഡപ്യൂട്ടി കോണ്‍സുല്‍ ജനറലായിരുന്ന ദേവയാനി കോബ്രഗേഡിന്റെ സേവനം ഇനി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്. വ്യാജ വിസ കേസ്സുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്ത് കേസ്സെടുത്തതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന ദേവയാനി ഈയ്യിടെ മക്കളുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട്് കേസ്സിലും വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പു ദേവയാനിയെ സംസ്ഥാന ഗവണ്മെന്റുകളുടെ ക്ഷേമപ്രവര്‍ത്തന വകുപ്പിന്റെ ഡയറക്ടറായി നിയമിച്ചു. മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ദേവയാനിയെ വിദേശ മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുവാനായി കേരളത്തിലേക്ക് ക്ഷണിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ദേവയാനി ഉമ്മന്‍ചാണ്ടിയുടെ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. തോക്കുമായി സഹകരിച്ചായിരിക്കും ദേവയാനി പ്രവര്‍ത്തിക്കുക. ഔദ്യോഗീകമായി ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments