ഫോമ അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തിലേക്കുള്ള പാലം: കോടിയേരി
Text Size
Story Dated: Saturday, August 01, 2015 02:30 hrs UTC
അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തിലേക്കുള്ള പാലമാണ് ഫോമ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് ഫോമയുടെ പങ്ക് വലുതാണ്. അമേരിക്കന്‍ മലയാളികളുടെ പ്രതീക്ഷയ്ക്കനുസരിച്ചു ഉയരാന്‍ കേരളത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കണം. പ്രവാസി വോട്ടവകാശം കുറ്റമറ്റരീതിയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എല്ലാ പോലീസ് സ്റ്റെഷനിലും എന്‍ആര്‍ഐ സെല്‍ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഫോമയുടെ തീം സോങ്ങ് കോടിയേരി പ്രകാശനം ചെയ്തു.
Comments