ടൊറന്റോ: പുതു തലമുറയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, ഇന്ത്യയുടെ യശ്ശസിനെ രാജ്യാന്തര വിഹായസ്സിലെത്തിച്ച മുന്‍ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ ഫൊക്കാന കണ്വന്ഷന് കമ്മിറ്റി അനുശോചിച്ചു. ടൊറന്റോ മലയാളി സമാജം ഈസ്റ്റ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അധ്യക്ഷതവഹിച്ചു. കണ്വന്ഷന് കമ്മിറ്റി ചെയര്മാന് ടോമി കോക്കാട്ട്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ മാറ്റ് മാത്യൂസ്, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, കമ്മിറ്റി മെമ്പര്‍ ബിജു കട്ടത്തറ എന്നിവര്‍ പ്രസംഗിച്ചു.
Comments