ന്യൂയോർക്ക് ∙ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ബ്രദറൺ ഫാമിലി നോർത്ത് അമേരിക്കാ സംഘടനയുടെ പുതിയ ഭാരവാഹികളായി ഡാനിയേൽ ജോൺസൺ- ന്യുയോർക്ക് (പ്രസിഡന്റ്), രാജൻ തോമസ് - ന്യൂയോർക്ക് (സെക്രട്ടറി), ജിജി വില്യംസ്- അറ്റ്ലാന്റാ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ന്യൂയോർക്ക് ഹെംപ്സ്റ്റമ്പ് ഇമ്മാനുവേൽ ബ്രദറൺ അസംബ്ലിയിൽ നവംബർ 5ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റിയാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്. 2017 ജൂലൈ മാസം ഫിലഡൽഫിയയിൽ ഫിബാ കോൺഫറൻസിന്റെ പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും. ഇന്ത്യയിൽ നിന്നും അമേരിക്ക– കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയ ബ്രദറൺ വിശ്വാസികളുടെ ആദ്യ കൂട്ടായ്മ 2003ൽ ന്യൂജഴ്സിയലാണ് ആരംഭിച്ചത്. ആത്മീയ വളർച്ചയ്ക്കുതകുന്ന സെമിനാറുകൾ, സമ്മേളനങ്ങൾ എന്നിവ സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. 2017ലെ കോൺഫറൻസ് വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹായ സഹകരണങ്ങൾ പ്രസിഡന്റ് ഡാനിയേൽ ജോൺസൺ അഭ്യർത്ഥിച്ചു.
Comments