വറുഗീസ് പ്ലാമൂട്ടില്‍
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറസിന്റെ രജിസ്ട്രേഷന് കിക്കോഫ് ജനുവരി എട്ട്, ഞായറാഴ്ച നടന്നു. കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചസ് ഓഫ് ക്വീന്‍സ് ലോങ് ഐലന്‍ഡ് ആന്‍ഡ് ബ്രൂക്ലീനിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംയുക്ത ക്രിസ്മസ് നവവത്സര ആഘോഷവേളയിലായിരുന്നു കോണ്‍ഫറന്‍സ് കിക്കോഫ്. ബെല്‍റോസിലുള്ള ഗ്ലെന്‍ഓക്സ് ഹൈസ്ക്കൂള് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലില്‍ ഉള്‍പ്പെട്ട പത്ത് ഇടവകകളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും പങ്കെടുത്തു. ഭദ്രാസന അധ്യക്ഷന്‍ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക ഗായക സംഘമായി ജോസഫ് പാപ്പന് ക്വയര്‍ മാസ്റ്റര്‍ ആയ ഗായക സംഘത്തെ നിയമിച്ച കാര്യം മെത്രാപ്പോലീത്ത അറിയിച്ചു. ഫാ. ജോണ്‍ തോമസാണ് ക്വയര്‍ ഡയറക്ടര്‍. ജോണ്‍ ജേക്കബ്, മേരി വറുഗീസ് എന്നിവര്‍ ക്വയര്‍ കോര്‍ഡിനേറ്റര്‍മാരായി സേവനമനുഷ്ഠിക്കുന്നു. കൗണ്‍സില്‍ പ്രസിഡന്റ് വെരി റവ. പൗലോസ് ആദായി കോര്‍ എപ്പിസ്കോപ്പ ആമുഖ പ്രസംഗം നടത്തി. വര്‍ഷങ്ങളായി നടന്നു വരുന്ന ഏറ്റവും അനുഗ്രഹപ്രദമായ ഭദ്രാസനത്തിന്റെ ഈ പ്രസ്റ്റീജ് മിനിസ്ട്രിയായ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ എല്ലാവരും പങ്കെടുക്കേണ്ടതിന്റെ ആവശ്യകത അച്ചന് എടുത്തു പറഞ്ഞു.
കോണ്‍ഫറന്‍സ് രജിസ്ട്രേഷന് ഉദ്ഘാടനം തോമസ് വറുഗീസ്, സോമന് കോശി എന്നിവരില്‍ നിന്ന് രജിസ്ട്രേഷന് ഫീ ഏറ്റുവാങ്ങിക്കൊണ്ട് മാര്‍ നിക്കോളോവോസ് നിര്‍വ്വഹിച്ചു. തുടര്‍ന്നു സംസാരിച്ച കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ വെരി.റവ. ഡോ വറുഗീസ്. എം. ഡാനിയേല്‍ കോണ്‍ഫറന്‍സിനെപ്പറ്റിയുള്ള രൂപരേഖ നല്കി. ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, കമ്മിറ്റിയംഗങ്ങളായ മാത്യു വറുഗീസ്, ഫിലിപ്പോസ് സാമുവല്‍, കൗണ്‍സിലിലുള്ള മറ്റു വൈദികരും പങ്കെടുത്തു. കൗണ്‍സില്‍ സെക്രട്ടറി തോമസ് വറുഗീസ്, ട്രഷറര്‍ ജോണ്‍ താമരവേലില്‍ എന്നിവരും സന്നിഹിതരായിരുന്നു. കുറഞ്ഞ നിരക്കില്‍ കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ജനുവരി 31-ന് അവസാനിക്കും. ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്നു ഭാരവാഹികള്‍ അറിയിച്ചു. പെന്‍സില്‍വേനിയയിലെ പോക്കൊണോസിനു സമീപം നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും മനോഹരമായ വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതി ചെയ്യുന്ന കലഹാരി റിസോര്‍ട്ടിലാണ് ഇത്തവണ കോണ്‍ഫറന്‍സിന് നടക്കുന്നത്. കോണ്‍ഫറന്‍സിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: For registration - www.northeastamericandiocese.formstack.com/forms/fycregistration2017 Family conference website - www.fyconf.org
Comments