You are Here : Home / USA News

കേരള ക്ലബ് കമ്യൂണിറ്റി ഡേ ജൂണ്‍ മൂന്നിന് ശനിയാഴ്ച

Text Size  

Story Dated: Friday, June 02, 2017 12:17 hrs UTC

അലന്‍ ചെന്നിത്തല

 

ഡിട്രോയിറ്റ്: കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ മൂന്നാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു കമ്യൂണിറ്റി ഡേ നടത്തപ്പെടുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ സെമിനാറുകള്‍ നയിക്കുന്നു. ഹെല്‍ത്ത് സ്ക്രീനിംഗ്, മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, വിന്‍ & ട്രസ്റ്റ് അറ്റോര്‍ണി, ഇമിഗ്രേഷന്‍ അറ്റോര്‍ണി, റിയല്‍ എസ്റ്റേറ്റ്, നഴ്‌സ് അഫ്രീസിയേഷന്‍, ഫാമിലി സര്‍വീസ്, എഡ്യൂക്കേഷന്‍ കൗണ്‍സിലിംഗ് എന്നീ മേഖലകളില്‍ സൗജന്യമായി സേവനം നല്‍കുന്നു. രണ്ടു മുതല്‍ ഏഴുവരെ ഗ്രേഡുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി മാത്ത് - വൊക്കാബുലറി മത്സരവും നടത്തപ്പെടുന്നു. പ്രവേശനം സൗജന്യമാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയിന്‍ മാത്യൂസ് 248 251 2256, ധന്യ മേനോന്‍ 313 618 5098, സുജിത് മേനോന്‍ 248 635 1566, അജയ് അലക്‌സ് 248 767 9451, ലിബിന്‍ ജോണ്‍ 313 549 7063, കാര്‍ത്തി ഉണ്ണികൃഷ്ണന്‍ 248 821 9737, ഡോ. ഗീത നായര്‍ 248 895 5905.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.