You are Here : Home / USA News

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 05, 2017 11:49 hrs UTC

ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 2017- 19 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി ജോണ്‍ പാട്ടപ്പതിയെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. പ്രോസ്‌പെക്ട് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്നില്‍ വച്ചു കൂടിയ വാര്‍ഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് വിജി എസ്. നായരുടെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സെക്രട്ടറി അബ്രഹാം വര്‍ഗീസ് പൊതുയോഗ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രസ്റ്റി മെമ്പര്‍ സതീശന്‍ നായര്‍ രണ്ടുവര്‍ഷത്തെ വരവു ചെലവു കണക്കുകള്‍ അവതരിപ്പിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് വിജി നായര്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ആത്മാര്‍ത്ഥതയോടുകൂടി സഹകരിച്ച ഏവരോടും അഗാഥമായ നന്ദി അറിയിച്ചു. ഇനിയും ഏവരുടേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം തുടര്‍ന്നും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു.

 

 

സംഘടനയുടെ ചെയര്‍മാനായി വിജി എസ്. നായര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, വൈസ് പ്രസിഡന്റായി അബ്രഹാം വര്‍ഗീസ്, സെക്രട്ടറിയായി റോയി നെടുംചിറ, ജോയിന്റ് സെക്രട്ടറിയായി ചെറിയാന്‍ ജേക്കബ്, ട്രഷററായി അജി പിള്ള, ജോയിന്റ് ട്രഷററായി ജോര്‍ജ് ചാക്കോ, ബോര്‍ഡ് മെമ്പര്‍മാരായി മുഹമ്മദ് എം. സുരേഷ് ബാലചന്ദ്രന്‍, വരുണ്‍ നായര്‍ എന്നിവരേയും തെരഞ്ഞെടുത്തു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ഹെറാള്‍ഡ് ഫിഗുരേദോ, മെമ്പര്‍മാരായി പീറ്റര്‍ കുളങ്ങര, വര്‍ഗീസ് പാലമലയില്‍, സതീശന്‍ നായര്‍, അരവിന്ദ് പിള്ള, ബേസര്‍ പെരേര എന്നിവരേയും തെരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ പാട്ടപ്പതി ഏവരേയും നന്ദി അറിയിക്കുകയും അതിനോടൊപ്പം സംഘടനയുടെ ഭാവി പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുയും ചെയ്തു. ഇലക്ഷന്‍ കമ്മീഷണര്‍മാരായി പീറ്റര്‍ കുളങ്ങര, സതീശന്‍ നായര്‍, വര്‍ഗീസ് പാലമലയില്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.