You are Here : Home / USA News

പരിശുദ്ധ കാതോലിക്ക ബാവ ഫാമിലി കോണ്‍ഫറന്‍സില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, June 05, 2017 12:03 hrs UTC

വറുഗീസ് പ്ലാമൂട്ടില്‍

 

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഇതാദ്യമായി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കോണ്‍ഫറന്‍സ് നടക്കുന്ന നാലു ദിവസങ്ങളിലും പരിശുദ്ധ ബാവയുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും. ഇതു ഭദ്രാസനത്തിനു കിട്ടിയ അപൂര്‍വ്വവും അസുലഭവുമായ സന്ദര്‍ഭമായി ഭദ്രാസന അധ്യക്ഷന്‍ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത വിശേഷിപ്പിച്ചു.

 

 

പരി. ബാവയുടെ സാന്നിധ്യത്താല്‍ ഭദ്രാസന കോണ്‍ഫറന്‍സ് ധന്യമാകുന്നുവെന്ന് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ. വറുഗീസ് എം. ഡാനിയല്‍ അഭിപ്രായപ്പെട്ടു. പരിശുദ്ധ സഭയുടെ നേതൃത്വത്തിന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തോടുള്ള അകമഴിഞ്ഞ ആഭിമുഖ്യമാണ് വെളിവാകുന്നതെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അഭിപ്രായപ്പെട്ടു. ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ആദ്യത്തെ പരി. ബാവ, മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമനായിരുന്നു. പരി. ബാവ തിരുമേനിയെ ആദരപൂര്‍വ്വം വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഭദ്രാസന ജനത. 1200 പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്ത കോണ്‍ഫറന്‍സില്‍ ഫാ. ഡോ. എം.ഒ.ജോണാണ് ചിന്താവിഷയത്തിലൂന്നിയ പ്രസംഗപരമ്പരയിലെ പ്രധാനി. യുവജനങ്ങള്‍ക്കായി സെന്റ് പീറ്റേഴ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ഡോണ റിസ്‌ക് ഇംഗ്ലീഷില്‍ ക്ലാസുകളെടുക്കും. എം.ജി.ഒ സി.എസ്.എം ഫോക്കസ് ഗ്രൂപ്പുകള്‍ക്കായി റവ.ഡീക്കന്‍ പ്രദീപ് ഹാച്ചറും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി റവ.ഡീക്കന്‍ ബോബി വറുഗീസും ക്ലാസുകള്‍ നയിക്കും.

 

കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റികള്‍ സജീവമായി. കോണ്‍ഫറന്‍സിന്റെ അവസാന ഒരുക്കങ്ങളുമായി വ്യാപൃതരായിരിക്കുകയാണ് എല്ലാ കമ്മിറ്റിയംഗങ്ങളും എന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ റവ. ഡോ. വറുഗീസ് എം. ഡാനിയല്‍, ജോര്‍ജ് തുമ്പയില്‍, ജീമോന്‍ വറുഗീസ് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: Coordinator: Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com General Secretary: George Thumpayil, (973)-943-6164, thumpayil@aol.com Treasurer: Jeemon Varghese, (201)-563-5550, jeemsv@gmail.com

Family conference website - www.fyconf.org

Conference Site - https://www.kalahariresorts.com/Pennsylvania

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.