You are Here : Home / USA News

കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, June 05, 2017 12:10 hrs UTC

കോപ്പേൽ: കോപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തില്‍ ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത യുവജനങ്ങളെ അനുമോദിച്ചു. മെയ് 28 നു പരിശുദ്ധ മാതാവിന്റെ വണക്കമാസ തിരുനാളിന്റെ സമാപനത്തിൽ ദിവ്യബലിക്കു ശേഷം സെന്റ് അൽഫോൻസാ ഹാളിൽ നടന്ന സിസിഡി ദിന പരിപാടിയിലാണ് പ്രത്യേക അനുമോദന സമ്മേളനം നടന്നത്. ഇടവക വികാരി ഫാ. ജോൺസ്റ്റി തച്ചാറ ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത വിദ്യാർഥികളെ അനുമോദിക്കുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. സിസിഡി അധ്യാപകരും ഇടവകജങ്ങളും ആഘോഷവേളയിൽ സന്നിഹിതരായിരുന്നു. സിസിഡി പഠനത്തിലും, ഇടവകയിൽ നടക്കുന്ന മലയാളം സ്‌കൂൾ പ്രോഗ്രാമിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ഇതോടൊപ്പം പ്രത്യേകം അനുമോദിച്ചു. ഫാ ജോൺസ്റ്റി തച്ചാറ, സൺ‌ഡേ സ്‌കൂൾ കോഡിനേറ്റേഴ്സ് ജോം ജേക്കബ്, സിജാ പോൾ കരുമാട്ടിയിൽ മലയാളം സ്‌കൂൾ കോർഡിനേറ്റർ തോമസ് ചിറയത്ത്, പാരിഷ് സെക്രട്ടറി ജെജു ജോസഫ് കുട്ടിയിൽ എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.

 

 

ആത്മീയതയിൽ കുട്ടികൾക്ക് നൂറു മേനി വിജയം നേടാൻ സന്നദ്ധ സേവനം ചെയ്യുന്ന സൺഡേ സ്‌കൂൾ അധ്യാപകരേയും അറിവിന്റെ അക്ഷരലോകമൊരുക്കുന്ന മലയാളം സ്‌കൂൾ അധ്യാപകരേയും ഇതോടൊപ്പം ചടങ്ങിൽ ആദരിക്കുകയുണ്ടായി. പരിശുദ്ധ മാതാവിന്റെ വണക്കമാസ തിരുന്നാളിനോടനുബന്ധിച്ചു പ്രത്യേക പ്രാർഥനകളും ദേവാലയത്തിൽ നടന്നു. ഫാ. ജോൺസ്റ്റി തച്ചാറ, ഫാ. അഗസ്റ്റിൻ നെല്ലരികയിൽ എന്നിവർ ദിവ്യബലിയിൽ കാർമ്മികരായി. സിസിഡി ഡേയിലെ വിവിധ പരിപാടികൾക്ക് കൈക്കാരൻമാരായ ഫ്രാങ്കോ ഡേവിസ്, ഡെന്നി ജോസഫ്, ലിയോ ജോസഫ്, പോൾ ആലപ്പാട്ട് തുടങ്ങിവർ നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.