You are Here : Home / USA News

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 16 മുതല്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, June 06, 2017 12:38 hrs UTC

ഹൂസ്റ്റണ്‍: സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും പ്രമുഖ ദൈവശാസ്ത്ര ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പായുടെ ദൈവവചന പ്രഘോഷണം ശ്രവിക്കുവാന്‍ ഹൂസ്റ്റണ്‍ നിവാസികള്‍ക്ക് അവസരം ഒരുങ്ങുന്നു. ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തില്‍ ജൂണ്‍ 16,17 (വെള്ളി, ശനി) തിയ്യതികളില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ വച്ച് (12803, Sugar ridge Blvd, stafford,Tx 77477) നടത്തപ്പെടുന്ന 'ബൈബിള്‍ കണ്‍വന്‍ഷന്‍ 2017' ലാണ് പാറേക്കര അച്ചന്‍ തിരുവചന പ്രഘോഷണം നടത്തുന്നത്. വൈകുന്നേരം 6 മുതല്‍ 9 വരെ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ ഗാനശുശ്രൂഷയോട് കൂടി ആരംഭിച്ചു. എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ രക്ഷാധികാരിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപോലിത്താ അദ്ധ്യക്ഷത വഹിക്കും.

 

 

സ്വതസിദ്ധമായ ശൈലിയില്‍ ദൈവവചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങള്‍ ലോകമെങ്ങും പ്രഘോഷിച്ചുകൊണ്ടിരിക്കുന്ന ഈ വൈദികശ്രേഷ്ഠന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും കണ്‍വന്‍ഷന്‍ യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കുന്നതിനും ജാതിമതഭേദമെന്യേ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ 18ന് ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് സെന്റ് ജോണ്‍സ് ക്‌നാനായ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (802, Brand Lane, Stafford, TX 77477) വച്ച് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാന ശുശ്രുഷയ്കും തിരുവചനധ്യനത്തിനും അച്ചന്‍ നേതൃത്വം നല്‍കും.

 

കണ്‍വന്‍ഷന്‍ യോഗങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

 

വെരി. റവ. സഖറിയാ പുന്നുസ് കോറെപ്പിസ്‌കോപ്പാ - 281.261.1127 റവ. കെ.ബി.കുരുവിള - 281.636.0327 രവി വര്‍ഗീസ് പുളിമൂട്ടില്‍ - 281.499.4593 അനൂപ് വര്‍ഗീസ് പുളിമൂട്ടില്‍ - 281.499.4593 അനൂപ് ചെറുകാട്ടൂര്‍ - 727.255.3650

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.