You are Here : Home / USA News

കാൻജ് മിസ് ഇന്ത്യ 2017നു സൗന്ദര്യമേകുവാൻ ബീന മേനോൻ കലാശ്രീ സ്‌കൂൾ ഓഫ് ആർട്സ്

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Tuesday, June 06, 2017 12:46 hrs UTC

ന്യൂജേഴ്‌സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) ഇദംപ്രഥമാംയി നടത്തുന്ന കാൻജ് മിസ് ഇന്ത്യ 2017 വർണാഭമാക്കുവാൻ നോർത്ത് അമേരിക്കയിലെ പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറും ആയ ബീന മേനോൻറെ ഉടമസ്ഥതയിൽ ഉള്ള കലാശ്രീ സ്കൂൾ ഓഫ് ആർട്സ് ! അനേകം കഴിവുറ്റ കലാകാരികളെ അഭ്യസിപ്പിച്ചു മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് സമ്മാനിച്ച ബീനാ മേനോൻ കോറിയോഗ്രഫി ചെയ്ത് കലാശ്രീ സ്കൂൾ ഓഫ് ആർട്സിന്റെ താരങ്ങൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ കാൻജ് മിസ് ഇന്ത്യ 2017 നു സൗന്ദര്യമേകും, 2017 ജൂൺ 25 ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്ക് നടക്കുന്ന കാൻജ് മിസ് ഇന്ത്യ 2017 സൗന്ദര്യ മത്സരം ന്യൂ ജേഴ്‌സിയിലുള്ള ഹോട്ടൽ എംബറിലാണ് അരങ്ങേറുന്നത്, ജോയ് ആലുക്കാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, ന്യൂ യോർക്ക് ലൈഫ്, ലോ ഓഫീസ് ഓഫ് തോമസ് അലൻ, മണി ഡാർട്ട്, ശാന്തിഗ്രാം ആയുർവേദ, മീഡിയ ലോജിസ്റ്റിക്സ്, ക്വിക് മോർട്ടഗേജ് തുടങ്ങിയ പ്രമുഖ കമ്പനികൾ ആണ് പ്രൊഗ്രാം സ്പോൺസർ ചെയ്യുന്നതും audemars piguet replica വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതും. ഈ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്, പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.kanj.org സന്ദർശിക്കുക, കൂടുതൽ വിവരങ്ങൾക്ക് സ്വപ്‍ന രാജേഷ് - 732 -910 -7413, അജിത് കുമാർ ഹരിഹരൻ - 732 - 735 - 8090, ജെയിംസ് ജോർജ്, കെവിൻ ജോർജ് - 908 - 463 - 5873

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.