You are Here : Home / USA News

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി "ഇതളുകൾക്കപ്പുറം"യു ട്യൂബ് വൈറൽ ആയി മാറി

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Wednesday, June 07, 2017 11:21 hrs UTC

ആദി ക്രിയേഷൻസ് കാനഡയുടെ ബാനറിൽ അമൽ അറുകൊലശേരിൽ സംവിധാനം ചെയ്ത "ഇതളുകൾക്കപ്പുറം" ഹ്രസ്വ ചിത്രം യൂട്യൂബ് വൈറൽ ആകുന്നു.ചിത്രം റിലീസ് ചെയ്തു 60 മണിക്കൂറിനുള്ളിൽ 344810 പ്രേക്ഷകർ ആണ് സിനിമ മുഴുവൻ ആയി കണ്ടത്.പുതുമുഖ മലയാള നടി ആയ കാവ്യാമാധവ് നായിക ആയ ചിത്രത്തിന്റെ തിരക്കഥ രചിരിക്കുന്നതു മിഥുൻ മഹേഷ് ആണ്.ലിജോ ജോൺ ഛായാഗ്രഹണവും അരുൺ പി ജി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ജോയൽ ജോൺസ് ആണ് ആദി ക്രിയേഷൻസ് കാനഡയുടെ ബാനറിൽ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ജയശങ്കർ പിള്ളയും ഡബ്ബിങ് & റെക്കോർഡിങ് ലാൽ സ്റ്റുഡിയോ കൊച്ചിയും ചെയ്തിരിക്കുന്നു. ന്യൂ ജനറഷൻ ജീവിതത്തിൽ യുവാക്കൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഒരു നേർ കാഴ്ചയാണ് ഈ ചിത്രം,"നാം ആരെങ്കിലും കബളിപ്പിച്ചു എന്ന് ഓർത്തു സന്തോഷിക്കുമ്പോൾ ഓർക്കുക അതെ നിമിഷം നാം സ്വയം കബളിപ്പിക്കപെട്ടു കഴിഞ്ഞു എന്ന്" ഈ ഒരു മെസ്സേജ് നൽകുവാൻ കൂടി ആണ് സംവിധായകനും തിരക്കഥാ കൃത്തും "ഇതളുകൾക്കു ആപ്പുറത്തിലൂടെ" ശ്രെമിച്ചിരിക്കുന്നതു.

 

ചിത്രത്തിന്റെ വിജയത്തിൽ സംവിധായകൻ അമൽ നിർമ്മാതാവ് ജയശങ്കർ എന്നിവർ സഹൃദയരായ എല്ലാ കലാ സ്നേഹികൾക്കും നന്ദി രേഖപ്പെടുത്തി.ആദിക്രിയേഷന്സിന്റെ ബാനറിൽ നിർമ്മിക്കുന്ന മൂന്നാമത് ചിത്രം ആണ് "ഇതളുകൾക്കപ്പുറം".വലിയ സ്‌ക്രീൻ ചിത്രങ്ങളേക്കാൾ വേഗം പൊതു ജനങ്ങളിലേക്ക് നല്ല മെസ്സേജുകൾ ചുരുങ്ങിയ സമയത്തിലും ചെലവ് ചുരുക്കിയും നൽകാൻ കഴിയും എന്നതാണ് ഹ്രസ്വ ചിത്രങ്ങൾക്കു കഴിയും എന്നത്തിനുള്ള തെളിവുകൂടി ആണ് ഈ ചിത്രം,ആദി ക്രിയേഷൻസ് മറ്റു രണ്ടു ഹ്രസ്വ ചിത്രങ്ങളുടെയും,പ്രണയ ഗാനങ്ങൾ ഉൾക്കൊള്ളിച്ച ഒരു ആല്ബത്തിന്റെയും പണിപ്പുരയിൽ ആണ്. ചിത്രം കാണുവാൻ ..

https://youtu.be/rSOf8P1mMAU

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.