You are Here : Home / USA News

ഡോ: സിന്ധു പിള്ള നിർമ്മിച്ച ' അനന്തരം 'ഷോർട് ഫിലിം കൈരളിടിവിയിൽ

Text Size  

Story Dated: Wednesday, June 07, 2017 11:33 hrs UTC

ന്യൂയോർക് : മഴവിൽ എഫ് എം മൂവീസിന്റെ ബാനറിൽ ഡോ .സിന്ധു പിള്ള നിർമ്മിച്ച ഷോർട് ഫിലിം അനന്തരം നിങ്ങളുടെ കൈരളിടിവിയിൽ ജൂൺ 10 , 11 ശനി ,ഞായർ ദിവസങ്ങളിൽ 4 പിഎം നും8 .30 . പിഎം നും പീപ്പിൾ കൈരളിയിൽ ശനിയാഴ്ച രാത്രി 9 പിഎം നും പ്ര ക്ഷേപണം ചെയ്യുന്നു .നിശാന്ത നായർ തിരക്കഥ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ പുതിയ തലമുറയുടെ ഓൺലൈൻ ബന്ധങ്ങൾക്കു ഇരയാകുന്ന ഒരു ചെറുപ്പക്കാരന്റെ ആത്മസങ്കർഷങ്ങളുടെ , അവിചാരിതമായി അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സ്നേഹ ദുഃഖങ്ങളുടെ കഥ മനോഹരമായി അമേരിക്കൻ പശ്ചാത്തലത്തിൽ നിശാന്ത നായർ ദൃശ്യവൽകരിച്ചിരിക്കുന്നു . അഭിനയ മികവ് തെളിയിച്ചവർ എല്ലാം തന്നെ അമേരിക്കൻ മലയാളികൾ .ജോസ് എബ്രഹാം, Dr. സിന്ധു പിള്ള, സജിനി സക്കറിയ(അക്കരക്കാഴ്ചകൾ ), മനോഹർ തോമസ്, നോബിൾ വർഗ്ഗീസ്, റിൻറ്റ റോണി, മൃദുല പുന്നംകുന്നത്ത്, സിവിയ ഷാജി, ജിജി ജോസ്, തേജസ്സ് അലക്സ്, സ്മിത ജോർജ്ജ്, പ്രദീപ് നായർ, ലൂസി കുര്യാക്കോസ്, പ്രതാപൻ ശിവപാദം, അരുൺ വർഗീസ്സ് തുടങ്ങിയവർ ആണ് അഭിനയതയേക്കാൾ.

 

 

സുനിൽ പണിക്കർ എഴുതിയ ഗാനങ്ങൾ ശാലിനി രാജേന്ദ്രൻ, അനിൽ ഭാസ്കർ എന്നിവർ ചേർന്ന് ആലപിച്ചു. ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ ജോജോ കൊട്ടാരക്കര (അസ്സോസിയേറ്റ് ഡയറക്ടർ), ആഞ്ചല ഗോറാഫി(അസിസ്റ്റന്റ് ഡയറക്ടർ), നിശാന്ത് നായർ(ക്യാമറ), സോണി മാത്യു (അസിസ്റ്റന്റ് ക്യാമറ), സുമേഷ് ആനന്ദ്(ബാക്ക്ഗ്രൗണ്ട് സ്കോർ), വിശാഖ് രാജേന്ദ്രൻ, തേജസ്സ് ശശിധരൻ(എഡിറ്റർ), ജയൻ നായർ(പോസ്റ്റ് പ്രോഡക്ഷൻ), രേഖ നായർ, ജിത്തു ജോബ്(പ്രൊഡക്ഷൻ കൺട്രോളർ), ഷാജി എഡ്‌വേഡ്‌(PRO), അനിൽ ഭാസ്കർ (മ്യൂസിക് ഡയറക്ടർ), റോൺ തോമസ്(ഗ്രാഫിക്സ്) വിവരങ്ങൾക്ക് ഡോ: സിന്ധു പിള്ള നിശാന്ത നായർ 3476758802

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.