You are Here : Home / USA News

ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബ് അവാര്‍ഡ് നല്‍കുന്നു

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, June 07, 2017 11:38 hrs UTC

നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നു. വടക്കേ അമേരിക്കയില്‍ സ്ഥിരതമാസക്കാരായിട്ടുള്ള ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍, പ്രവാസി എഴുത്തുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്നുള്ള പ്രതിഭകള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഇതിലേക്കു വേണ്ടിയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റികള്‍ രൂപീകരിച്ചു. ഫ്രീലാന്‍സ് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി ഇന്ത്യ പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി പി.പി. ചെറിയാനും കമ്മിറ്റി അംഗങ്ങളായി ജോയിച്ചന്‍ പുതുക്കുളം, സുനില്‍ തൈമറ്റം തുടങ്ങിയവരും പ്രവര്‍ത്തിക്കും.

 

 

 

ലിറ്റററി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി ഇന്ത്യാ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് രാജു പള്ളത്തും കമ്മിറ്റി അംഗങ്ങളായി ജെ. മാത്യൂസ്, ജോസ് കാടാപ്പുറം എന്നിവരും പ്രവര്‍ത്തിക്കും. സാമൂഹ്യ പ്രവര്‍ത്തക അവാര്‍ഡ് കമ്മിറ്റിയുടെ ചുമതല പ്രസ് ക്ലബ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജിനാണ്. ജീമോന്‍ ജോര്‍ജ്, ജയിംസ് വര്‍ഗീസ് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് ഓഗസ്റ്റ് മാസം 24, 25,26 തീയതികളില്‍ ചിക്കാഗോയില്‍ അരങ്ങേറുന്ന ദേശീയ കോണ്‍ഫറന്‍സില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അവാര്‍ഡുകളിലേക്ക് നാമനിര്‍ദേശം നല്‍കുന്നതിനും,

കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക:

indiapressclub.org

പി.പി. ചെറിയാന്‍: 214-450-4107

രാജു പള്ളത്ത്- 732-429-9529

ജോബി ജോര്‍ജ്-215-470-2400

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.