You are Here : Home / USA News

സൗത്ത് വെസ്റ്റ് ഭദ്രാസനദിനം ജൂണ്‍ 11ന് ആഘോഷിക്കുന്നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, June 07, 2017 11:40 hrs UTC

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനദിനം എല്ലാവര്‍ഷവും ജൂണിലെ ആദ്യ ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ജൂണിലെ ആദ്യ ഞായറാഴ്ച പെന്തിക്കോസ്തി പെരുന്നാള്‍ ആയതിനാല്‍ എട്ടാമത് ഭദ്രാസനദിന ആഘോഷം ജൂണ്‍ 11ന്. വി.കുര്‍ബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും ഭദ്രാസനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്ത്ഥനകളോടെ സമുചിതമായി ആചരിക്കണമെന്ന് ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് പള്ളികള്‍ക്ക് അയച്ച കല്പനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ എട്ട് വര്‍ഷക്കാലത്ത് ഭദ്രാസനത്തിന്റെ ചെറുതും വലുതുമായ ആത്മീയവും ഭൗതികവുമായ അനുഗ്രഹ ദൈവത്തിന് സ്തുതി നന്ദിയും അര്‍പ്പിക്കുന്നതിനോടൊപ്പം, അമേരിക്കന്‍ മണ്ണില്‍ മലങ്കര ഓര്‍ത്തഡോക്‌സ് വിശ്വാസം നിലനിര്‍ത്താന്‍ പരിശ്രമിച്ച തന്റെ പിന്‍ഗാമികളെയും പുരോഹിതരെയും വിശ്വാസികളെയും നന്ദിയോടു സ്മരിക്കുന്നു.

 

 

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് താല്‍ക്കാലിക ഭദ്രാസന ആസ്ഥാനത്തില്‍ നിന്നും 100 ഏക്കര്‍ സ്ഥലമുള്ള ഭദ്രാസന മെത്രാപ്പോലീത്തായുടെയും, കഴിഞ്ഞ കാല ഭദ്രാസന കൗണ്‍സിലിന്റെയും ഇച്ഛാശക്തിയും, സഭ അംഗങ്ങള്‍ക്ക് സഭയോടും സഭാ നേതൃത്വത്തോടുമുള്ള കൂറും വിശ്വാസവുംകൊണ്ട് മാത്രമാണ് ഇന്ന് ഭദ്രാസനത്തിന് 60 ല്‍ പരം പള്ളികളും ഏതാനും മിഷന്‍ സെന്ററുകളുമായി അമേരിക്കയിലെ 38 സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട പട്ടണങ്ങളിലും, കാനഡയിലെ 2 പ്രൊവിന്‍സുകളിലുമായിട്ടുണ്ട്. ഭദ്രാസന കേന്ദ്രത്തോടനുബന്ധിച്ച് വിവിധ ഘട്ടങ്ങളിലായി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ചാപ്പല്‍ ഓര്‍ത്തഡോക്‌സ് മ്യൂസിയം, ലൈബ്രറി, 200 വീടുകളുള്ള ഓര്‍ത്തഡോക്‌സ് വില്ലേജ്, കോണ്‍ഫറസ് ഹാള്‍, സ്പരിച്ചല്‍ റിസോര്‍ട്ട്, മൊണാസ്റ്ററി, കോണ്‍വെന്റ് സഭ പഠനത്തിനായി സെമിനാരി എന്നിവയുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും, ഒന്നാം ഘട്ടപദ്ധതിയുടെ ഭാഗമായി പൗരാണിക ഓര്‍ത്തഡോക്‌സ് ശില്പ മാതൃകയില്‍ നിര്‍മ്മിക്കുന്ന ചാപ്പലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 6 ന് പണി ആരംഭിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുതിയ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഫിലിപ്പ് എബ്രഹാമിന്റെയും കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്നു.

 

വളര്‍ന്നുവരുന്ന അമേരിക്കന്‍ മലയാളിയുടെ തലമുറയെ സഭയോടും വിശ്വാസത്തോടെ ചേര്‍ത്തു നിര്‍ത്തുന്നതിന് ആവശ്യമായ ഇംഗ്ലീഷ് ഭാഷയുടെ ആരാധനാക്രമങ്ങളുടെ വികസന പദ്ധതിയുടെ പൂര്‍ത്തീകരണം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ് ഈ സ്വപ്‌ന പദ്ധതിയുമായി സഹകരിച്ച് എല്ലാവര്‍ക്കും മാര്‍ യൗസേബിയോസ് നന്ദി അറിയിച്ചുയെന്ന് ഭദ്രാസന പി.ആര്‍.ഓ. യല്‍ദോ പീറ്റര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.