You are Here : Home / USA News

ബേ മലയാളിയുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 12, 2017 10:51 hrs UTC

സാന്‍ ഫ്രാന്‍സിസ്‌കോ: കഴിഞ്ഞ പത്തു വര്‍ഷമായി സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന നോണ്‍ പ്രോഫിറ്റ് സംഘടനയായ ബേ മലയാളിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ഒന്‍പതാമത് ടി.ഇ.കെ വിസ്ത ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള ഫുട്ബാള്‍ മാമാങ്കത്തിനു തുടക്കമായി. സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ വിവിധ സിറ്റികളില്‍ നിന്നായി പത്തോളം ടീമുകള്‍ പങ്കെടുക്കുന്നുണ്ട് . ഫ്രീമോണ്ട് ഇര്‍വിങ്ങ്ടണ്‍ ടര്‍ഫ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മലയാളി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ പ്രസിഡന്റ് ബീന നായര്‍ , ബേ ഏരിയ തമിഴ് മന്‍റം പ്രസിഡന്റ് ഗുണ പതക്കം, ഫോമ നാഷണല്‍ കമ്മിറ്റി മെമ്പറും ബേ മലയാളി സ്ഥാപകരില്‍ ഒരാളുമായ സാജു ജോസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന വാശിയേറിയ ആദ്യ മല്‍സരത്തില്‍ റിയല്‍ മച്ചാന്‍സ് രണ്ടിനെതിരെ ഒരു ഗോളിനു ബേ ഏരിയ ഫുട്‌ബോള്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി. ആവേശകരമായ രണ്ടാമത്തെ മത്സരത്തില്‍ ബേ മലയാളി ഫുട്‌ബോള്‍ ക്ലബും, കബാലി ഫുട്‌ബോള്‍ ക്ലബും ഓരോ ഗോള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഓഗസ്റ്റ് 26 നു നടക്കുന്നതാണ്.വിജയികള്‍ക്കു ഡെപ്യൂട്ടി കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ രോഹിത് രതീഷ് ഐ.എഫ്.എസ് ട്രോഫികള്‍ വിതരണം ചെയ്യും . ക്ലബ് ഭാരവാഹികളായ ലെബോണ്‍ മാത്യു, ജീന്‍ ജോര്‍ജ്, എല്‍വിന്‍ ജോണി, നൗഫല്‍ കപ്പച്ചാലി, സുഭാഷ് സ്കറിയ, സുനില്‍ മോഹന്‍, അനീഷ് എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം കൊടുക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.