You are Here : Home / USA News

അസ്വാരസ്യങ്ങള്‍ ഉടലെടുത്ത KHNA ഇലക്ഷന്‍

Text Size  

Story Dated: Tuesday, July 18, 2017 11:29 hrs UTC

നിഷാന്ത് നായര്‍

 

 

മികവുറ്റ നേതൃനിരയുടെ ചിട്ടയായ പ്രവർത്തന ഫലമായി ഒൻപതാമത് KHNA കൺവെൻഷൻ അതിഗംഭീരം ആയി പരിയവസാനിച്ചു. പുതുമകൾ ഏറെ അവകാശപ്പെടാനുള്ള ഒരു ഹൈന്ദവ കൺവെൻഷൻ നടത്തിയതിൽ KHNA പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ നായർ, സെക്രട്ടറി ശ്രീ. രാജേഷ് കുട്ടി, ട്രഷറർ ശ്രീ. സുദർശന കുറുപ്പ് എന്നിവർക്ക് അഭിമാനിക്കാം. കൺവെൻഷൻ ചെയർ ശ്രീ. രാജേഷ് നായർ, ബിനു പണിക്കർ എന്നിവരെ ഹർഷാരവത്തോടെ ആണ് ജനറൽ ബോഡി അഭിനന്ദിച്ചത്. ക്ഷേത്ര കലകൾക്ക് ഏറെ പ്രാധാന്യം നൽകി ഏതാണ്ട് 20 ഓളം കലാകാരന്മാരെ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും എത്തിച്ചത് കാണികൾക്ക് നവ്യാനുഭവം ആയിരുന്നു. KHNA യുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കുടുംബങ്ങൾ പങ്കെടുത്ത കൺവെൻഷൻ എന്ന ഖ്യാതിയും ഡിട്രോയിറ്റ്ന് അവകാശപ്പെടാം.

 

 

 

സംഘടനയിൽ ഇത് വരെ കാണാത്ത രീതിയിൽ ഉള്ള ഒരു ഇലെക്ഷനും ഡിട്രോയിറ്റ് കൺവെൻഷൻ സാക്ഷിയായി. KHNA യിൽ ഇന്നോളം ഒരു ഇലെക്ഷൻ വേണ്ടി വന്നിട്ടുണ്ടായിരുന്നില്ല. ഇലെക്ഷൻ നടത്തിപ്പിൽ ആദ്യാവസാനം നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വെയ്ൻ കൗണ്ടി ഫെഡറൽ കോടതിയിൽ ഒരു കേസ് നിലനിൽക്കെ ആണ് ഈ വർഷം ജനറൽ ബോഡി നടന്നത്. സംഘടനയുടെ ബൈ ലോ പ്രകാരം പരമാധികാരം ജനറൽ ബോഡിയാണ്. ഒരു ഇലെക്ഷൻ അല്ല മറിച്ചു സെലെക്ഷൻ ആണ് സംഘടനക്ക് അഭികാമ്യം എന്ന് ജനറൽ ബോഡി ഐഖ്യകണ്ഠമായി പ്രമേയം പാസ്സാക്കി. ഒരു സെലെക്ഷൻ നടക്കുക ആണെങ്കിൽ തങ്ങൾ കൊടുത്തിരിക്കുന്ന കേസ് പിൻവലിക്കാൻ തയ്യാറാണ് എന്നും ബന്ധപ്പെട്ട കക്ഷികൾ ജനറൽ ബോഡിയെ ധരിപ്പിച്ചു. KHNA യെ കോടതി കയറ്റുവാൻ താല്പര്യപ്പെടുന്നില്ല എന്നും ഇലെക്ഷൻ കമ്മിഷണർ ആയി പ്രവർത്തിച്ച ഷിബു ദിവാകരൻ ചെയ്ത് കൂട്ടിയ തെറ്റായ നടപടി ക്രമങ്ങളെ മാത്രം തങ്ങൾ ചോദ്യം ചെയ്തത് എന്നും കേസിൽ ഒന്നാം കക്ഷിക്കാരനായ ശ്രീ. ഗോപിനാഥ് കുറുപ്പ് വ്യക്തമാക്കി. പക്ഷെ ജനറൽ ബോഡി പിരിഞ്ഞ ശേഷം ജനറൽ ബോഡിയുടെ തീരുമാനങ്ങളെ കാറ്റിൽ പറത്തി ഇലെക്ഷനുമായി മുമ്പോട്ട് പോയ ഷിബുവിന്റെ നടപടി ഏവരിലും അത്ഭുതവും നിരാശയും പരത്തി.

 

 

ഈ പ്രവർത്തിയിൽ പ്രതിഷേധിച്ചു 50% ആളുകൾ ഇലെക്ഷനിൽ നിന്നും വിട്ടു നിന്നു എന്നതും ശ്രദ്ധേയമായി. 900 വോട്ടുകൾ ഉണ്ടെന്നിരിക്കെ, 430 വോട്ടുകൾക്ക് താഴെ മാത്രം ആണ് രേഖപ്പെടുത്തിയത്. ഏകപക്ഷീയമായ നടത്തിയ ഇലെക്ഷൻ നടപടി അംഗീകരിക്കുന്നില്ല എന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ നായർ ഹാൻഡിങ് ഓവർ നടത്താതെ ഒൻപതാമത് കൺവെൻഷൻ അവസാനിച്ചു. സംഘടനയിൽ ചേരി തിരിവിന് ശ്രമിക്കുന്ന ഏതാനം പേരെ സമൂഹം തിരിച്ചറിയണം എന്ന് അസംതൃപ്തരായി മാറി നിന്നവർ പ്രതികരിച്ചു. ഇത് പോലെ ഉള്ള തെറ്റായ പ്രവണതകൾ ഈ സംഘടനയുടെ മുമ്പോട്ടുള്ള ഭാവിയെ തന്നെ ദുർബലപ്പെടുത്തും എന്നും അവർ കൂട്ടിച്ചേർത്തു. ഫൊക്കാന പിളർത്തിയ അതെ ശക്തികൾ ആണ് ഇപ്പോളത്തെ ഈ അവസ്ഥക്ക് കാരണം എന്നവർ ചൂണ്ടിക്കാട്ടി. കോടതി ഇടപ്പെട്ട് ഇപ്പോഴത്തെ ഫലം അസാധുവാക്കാൻ ഉള്ള നടപടികൾ തുടങ്ങിയതായും ഇവർ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.