You are Here : Home / USA News

പുരസ്‌കാരം രാജേഷ് പിള്ളയുടെ ഓര്‍മകള്‍ക്കു മുന്നില്‍

Text Size  

Story Dated: Sunday, July 23, 2017 12:46 hrs UTC

ന്യൂയോര്‍ക്ക്: പ്രതിസന്ധികള്‍ക്കിടയില്‍ നടി മഞ്ജു വാരിയര്‍ അമേരിക്കയില്‍ എത്തി. രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് വേദിയിലാണ് മഞ്ജു എത്തിയത്. വെല്ലുവിളികള്‍ക്കിടയിലും തങ്ങള്‍ക്ക് സ്‌നേഹം ചൊരിഞ്ഞ അമേരിക്കയിലെ നല്ലവരായ മലയാളികള്‍ക്ക് മഞ്ജു നന്ദി പറഞ്ഞു. ഇന്നിവിടെ എത്തിച്ചേരാനാകുമെന്നു ഒരിക്കലും വിചാരിച്ചതല്ല. അത്രയും മാനസിക പിരിമുരുക്കത്തിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍. സ്‌നേഹം എന്നും സന്തോഷം നല്‍കുന്ന ഒന്നാണ്. ആ സന്തോഷം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഇന്നിവിടെ നല്കിയ പുരസ്കാരത്തില്‍ പതിഞ്ഞിരിക്കുന്നത് അമേരിക്കന്‍ മലയാളികളുടെ സ്നേഹത്തിന്റെ കയ്യൊപ്പാണ്‌ കടലുകള്‍ കടന്ന് എന്നും വിസ്മയിപ്പിച്ച ഈ നാട്ടില്‍വന്ന അമേരിക്കന്‍ മലയാളികളോട് എന്നും എനിക്കു ബഹുമാനമാണ് ദൂരം സ്നേഹം കുറയ്ക്കുകയല്ല , കൂട്ടുകയാണ്‌ ചെയ്യുന്നത്- മഞ്ജു പറഞ്ഞു. തനിക്കു കിട്ടിയ പുരസ്‌കാരം സംവിധായകന്‍ രാജേഷ് പിള്ളയുടെ ഓര്‍മകള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നതായും മഞ്ജു പറഞ്ഞു. മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമിന്‍ കളക്ടീവ് ഇന്‍ സിനിമയിലെ അംഗങ്ങളായ സയനോര, ഗീതുമോഹന്‍ദാസ് എന്നിവരും അവാര്‍ഡ് ദാന ചടങ്ങിന് എത്തിയിരുന്നു. അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവും പങ്കെടുത്തു. മഞ്ജുവിനെ കൂടാതെ നിവിന്‍ പോളി, സിനിമാ രംഗത്തെ കാരണവര്‍ മധു, ബോബന്‍ കുഞ്ചാക്കോ, ടോവിന്‍ തോമസ്, ജോജോ ജോര്‍ജ്, നീരജ് മാധവ്, ചെമ്പന്‍ വിനോദ്, നടിയും നര്‍ത്തകിയുമായ ആശാ ശരത്,ആഷിക് അബു , റീമ കല്ലിങ്കല്‍ അനുപമ തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു. രമേശ് പിഷാരടിയും സംഘവും അവതരിപ്പിച്ച കോമഡി ഷോ, പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജ് നേതൃത്വം നല്‍കുന്ന മ്യൂസിക് നൈറ്റ് എന്നിവയും അരങ്ങേറി. ഫ്ളവേഴ്സ് ചാനലിന്റെ അമേരിക്കയിലെ പ്രവര്‍ ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ഫ്ളവേഴ്സ് മാനേജിങ്ങ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സിനിമതാരം മധു ലോഗോ പ്രകാശനം ചെയ്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.