You are Here : Home / USA News

ബിനു തോമസിനും ഷിജോ പൗലോസിനും ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ ടെക്നീക്കൽ എക്സെല്ലെൻസ് അവാർഡ്

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, August 16, 2017 07:27 hrs UTC

ചിക്കാഗോ :ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോൺഫറൻസിന് ഓഗസ്റ്റ് 24-ന് തിരിതെളിയും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ അക്ഷരസദസിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഓഗസ്റ്റ് 24 മുതല്‍ 26 വരെ ചിക്കാഗോ ഇറ്റാസ്കയിലെ ഹോളിഡേ ഇന്നില്‍ നടക്കുന്ന മാധ്യമ മാമാങ്കത്തില്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന ഈ ക ൺവെൻഷനലിൽ വച്ച് അമേരിക്കയിൽ നിന്നുള്ള പ്രധാനചാനലുകൾക്കു വേണ്ടി പ്രൊഡക്ഷൻ നിർവഹിക്കുന്ന വീഡിയോ ഗ്രാഫിയിലും എഡിറ്റിങ്ങിലും വിദഗ്ധരായ കൈരളി ടിവിയിലെ ബിനു തോമസിനും ഏഷ്യാനെറ്റ് യു എസ് എ യുടെ ഷിജോ പൗലോസിനും ടെക്നിക്കൽ എക്സെല്ലെൻസ് അവാർഡ് നൽകി ആദരിക്കുന്നു.

 

 

 

ബിനുതോമസ് 2008 മുതൽ കൈരളിടിവി യു എസ് എ യുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ട്രൈ സ്റ്റേറ്റ് ബ്യൂറോ ചീഫും ആയി ചുമതല വഹിക്കുന്നു. അമേരിക്കയിലെ നിർണായക ന്യൂസ് വാല്യൂ വിവരങ്ങൾ കൈരളി യൂ എസ് എ വീക്കിലി ന്യൂസിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി മികവാർന്ന വീഡിയോകളിലൂടെ കാഴ്ച ഒരുക്കുന്നു. അമേരിക്കൻ ഫോക്കസ് എന്ന പരിപാടിയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണ്. ഒരു മികച്ച ക്യാമറ ടെക്നീഷ്യനും വീഡിയോ എഡിറ്ററുമായ ബിനു തോമസ് ഫോട്ടോഗ്രാഫിയിലും തന്റെ സാന്നിദ്ധ്യവും കഴിവും തെളിയിച്ച വ്യക്തിയാണ്. ന്യൂയോർക്ക് ആസ്ഥാനമായ ഫൈവ് സ്റ്റാർ ഇലക്ട്രിക് എന്ന എൻജിനീയറിംഗ് & കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ കമ്പ്യൂട്ടറൈസ്ഡ് ഡിസൈനറായി ജോലി ചെയ്യുന്നു. ന്യൂസുകൾക്കുള്ള വീഡിയോ മുതൽ മികച്ച അഭിമുഖങ്ങൾ ക്കുള്ള പ്രൊഡക്ഷൻ വരെ ബിനുവിന്റെ കൈകളിൽ ഭദ്രമാണ്. കേരളത്തിലെ ഏറ്റവും മികച്ച എക്സ്ക്ലൂസ്സീവ് ആയ ഗേറ്റ് ട്രെഡ്‍വെല്ലിന്റെ ഇന്റർവ്യൂ വീഡിയോയ്ക്ക് ക്യാമറ ചലിപ്പിച്ചു പ്രൊഡക്ഷൻ നിർവഹിച്ചത് ബിനു തോമസാണ്‌.

 

 

കൈരളി യു എസ് എ യുടെ അഭിമാനമായ ബിനു തോമസിന് ഈ അവർഡ് അർഹതക്കുള്ള അംഗീകാരമാണ്. ഭാര്യ രാജി, മക്കളായ ജൂലിയ, ജയ്ഡൻ എന്നിവർക്കൊപ്പം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ താമസിക്കുന്നു. അമേരിക്കയിൽ നിന്നുള്ള പ്രധാനപെട്ട സംഭവങ്ങൾ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ കാണുന്നത് ഷിജോ പൗലോസ് പകർത്തിയ ദൃശ്യങ്ങളിലൂടെയാണ് . ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ സീനിയർ ക്യാമറാമാനും പ്രൊഡക്ഷൻ കോർഡിനേറ്ററുമായ ഷിജോ, ഡോക്ടർ കൃഷ്ണ കിഷോറുമായി പ്രവർത്തിച്ചു തന്ത്രപ്രധാനമായ പല വാർത്തകളും പ്രേക്ഷകരിലേക്ക് എത്തിച്ചു വിജയിച്ച വ്യക്തിയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ സമഗ്ര കവറേജ്‌ , തത്സസമയ റിപ്പോർട്ടുകൾ, ടട്രംപിന്റെ സ്ഥാനാരോഹണത്തിന്റെ വാഷിങ്ങ്ടണിൽ നിന്നുള്ള തത്സമയ സംപ്രേഷണം, പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം തുടങ്ങിയ വാർത്തകൾക്കു കാമറ ചലിപ്പിച്ചത് ഷിജോ പൗലോസ് ആണ്.

 

 

 

ഏഷ്യാനെറ്റ് ന്യൂസ് അമേരിക്കയിൽ നിന്ന് ആരംഭിച്ച അമേരിക്ക ഈ ആഴ്ച എന്ന പ്രതിവാര പരിപാടിയുടെ പ്രൊഡക്ഷൻ ചുമതലയും വഹിക്കുന്നു. ഒപ്പം യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ നിർമാണ നിർവഹണവും ഷിജോ പൗലോസിന്റെ ചുമതലയാണ്‌. മികച്ച ഒരു ക്യാമറാമാനും, പ്രൊഡക്ഷൻ വിദഗ്ധനാണ് ഷിജോ പൗലോസ് പത്തു വർഷമായി ഈ ഫീൽഡിൽ ഉള്ള ഷിജോ ഏറെ പ്രതിഭയുള്ള വ്യക്തിയാണ്. അതു കൊണ്ട് തന്നെയാണ്‌ അമേരിക്കയിലെ മലയാളികൾ മികച്ച ദൃശ്യങ്ങൾക്ക് ഷിജോ പൗലോസിനെ ആശ്രയിക്കുന്നത്. ഭാര്യ ബിൻസി, മക്കളായ മരിയ, മരിസ്സ എന്നിവർക്കൊപ്പം ന്യൂ ജേഴ്‌സിയിൽ താമസിക്കുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.