You are Here : Home / USA News

സെന്റ്മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പെരുന്നാൾ

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, August 16, 2017 10:44 hrs UTC

ന്യൂജേഴ്സി: ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യാ ദേവാലയത്തിൽ പെരുന്നാൾ ആഘോഷങ്ങൾ 18 വെള്ളി, 19 ശനി തീയതികളിൽ നടത്തപ്പെടും. മുംബൈ ഭദ്രാസനത്തിലെ സെന്റ് ഗ്രിഗറിയോസ് ചർച്ച് വികാരി റവ. ഫാദർ ജേക്കബ് അനീഷ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. 18 ശനി വൈകിട്ട് 5 മുതൽ 6.30 വരെ പാരീഷ് ഡേ വാർഷിക സമ്മേളനവും, 7.15 മുതൽ 8.15 വരെ പ്രഭാഷണവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 9.30 മുതൽ വിശുദ്ധ കുർബ്ബാനയും തുടർന്ന് ഭക്തി നിർഭരമായ റാസയും പള്ളി അങ്കണത്തിൽ നടത്തപ്പെടും. ജോൺ ജോർജ് കുടുംബം സ്പോൺസർ ചെയ്തിരിക്കുന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാദർ സണ്ണി വി.ജോസഫ്, സെക്രട്ടറി ഷാജി വിൽസൺ, ട്രഷറാർ അലക്സ് ജോൺ തുടങ്ങിയവർ നേതൃത്വം വഹിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.