You are Here : Home / USA News

ഡാലസ് ഇന്ത്യ പ്രസ്സ് ക്ലബ് എം. എസ്. സുനിലിന് സ്വീകരണം നൽകി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, August 17, 2017 10:58 hrs UTC

ഗാർലന്റ് (ഡാലസ്) ∙ കേരളത്തിൽ നിന്നും ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന് പത്തനംതിട്ട കത്തോലിക്കറ്റ് കോളജ് മുൻ പ്രൊഫസറും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഡോ. എം.എസ്. സുനിലിന് ഊഷ്മള സ്വീകരണവും, ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഡാലസ് ചാപ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 ന് നടത്തപ്പെട്ടു. ഗാർലന്റ് ഇന്ത്യ ഗാർഡൻസ് റസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസ്സ് ക്ലബ് പ്രസിഡന്റ് ബിജിലി ജോർജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫോമാ റീജിയൻ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി വിശിഷ്ടാതിഥികളെ സദസിന് പരിചയപ്പെടുത്തി. ഫോർട്ട് ബന്റ് സ്വാതന്ത്ര്യ വിദ്യാഭ്യാസ ജില്ല ട്രസ്റ്റി ബോർഡ് അംഗവും ഹൂസ്റ്റൺ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവ പ്രവർത്തകനുമായ കെ. പി. ജോർജ്, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് മലയാളം പ്രൊഫസർ ഡോ. ദർശന ശശി എന്നിവർ ചടങ്ങിൽ വിശിഷ്ട അതിഥികളായി പങ്കെടുത്തു. ഇന്ത്യ പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റ് സണ്ണി മാളിയേക്കൽ സ്വാഗതം ആശംസിച്ചു.

 

 

പി. പി. ചെറിയാൻ (ഇന്ത്യ) പ്രസ്സ് ക്ലബ് നാഷണൽ ജോ സെക്രട്ടറി രാജു തരകൻ (ചീഫ് എഡിറ്റർ, എക്സ് പ്രസ് ഹെറാൾഡ്) ഷാജി രാമപുരം (ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് ഡയറക്ടർ ബോർഡ് അംഗം) ഏബ്രഹാം തെക്കേമുറി (കെഎൽഎസ് പ്രസിഡന്റ്) അലക്സ് അലക്സാണ്ടർ(കെസിഇഎഫ് സെക്രട്ടറി), രാജു പിള്ള (കെഎച്ച്എൻഎ സെക്രട്ടറി), സന്തോഷ് പിള്ള (ഗുരുവായൂരപ്പൻ ടെംമ്പിൾ പ്രതിനിധി) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത കോളേജ് വിദ്യാർഥികളെ പ്രതിനിധീകരിച്ചു രോഹിത് മേനോൻ പ്രസംഗിച്ചു. ജോസ് പ്ലാക്കാട്ട് (കൈരളി) നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.