You are Here : Home / USA News

ഡാലസ് സെന്റ് പോൾസ് യുവജനസഖ്യം എസ്രേല 19 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, August 17, 2017 11:02 hrs UTC

ഡാലസ് ∙ ഡാലസ് സെന്റ് പോൾസ് മർത്തോമാ യുവജനസഖ്യം ചാരിറ്റി ഫണ്ട് റെയ്സിംഗിന്റെ ഭാ‌ഗമായി ഓഗസ്റ്റ് 19 ന് ട്രിവേഡ്രം സ്ട്രിംഗ്സ് ബാന്റ് ലൈവ് മ്യൂസിക്ക് ആന്റ് ഡാൻസ് പരിപാടി സംഘടിപ്പിക്കുന്നു. എസ്രേല ഗോഡ് ഈസ് മൈ െഹൽപ്പ് എന്ന പ്രോഗ്രാം 19 ന് വൈകിട്ട് 6 മണിക്ക് ഗാർലന്റ് റോസ് ഹില്ലിലുള്ള സെന്റ് തോമസ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. അംഗ വൈകല്യം ബാധിച്ച കുട്ടികളുടെ യാത്രക്ക് ഒരു ബസ്സ് വാങ്ങി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി ഏറ്റെടുത്തു നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. എല്ലാവരുടേയും സാന്നിധ്യ സഹകരണം സംഘാടകർ അഭ്യർത്ഥിച്ചു. റിച്ചർഡ്സനിലുള്ള ചെന്നൈയ് കേഫാണ് ഇവന്റ് സ്പോൺസർ ചെയ്തിരിക്കുന്നത്. വിവരങ്ങൾക്ക് :റവ. ഷൈജു പി. ജോൺ : 469 964 7494. അലക്സ് ജേക്കബ് : 610 618 2368

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.