You are Here : Home / USA News

രതീദേവിക്ക് ഇന്ത്യാ പ്രസ്‌ക്ലബിന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Sunday, August 20, 2017 11:29 hrs UTC

ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ സാഹിത്യ പുരസ്‌കാരം രതീദേവിക്ക് . ആഗസ്റ്റ് 25 ന് ചിക്കാഗോഇറ്റസ്‌കയിലെ ഹോളിഡേ ഇന്നില്‍നടക്കുന്ന കണ്‍ വന്‍ഷനില്‍മന്ത്രി വി. എസ്. സുനില്‍കുമാര്‍ പുരസ്‌കാരം സമ്മാനിക്കുമെന്നു പ്രസ് ക്ലബ് ലിറ്റററി കമ്മറ്റി ചെയര്‍ രാജു പള്ളത്ത്, കമ്മിറ്റി അംഗങ്ങളായ ജോസ് കാടാപുറം, ജെ. മാത്യൂസ് എന്നിവര്‍ അറിയിച്ചു. 'മേരി മഗ്ദലീനയുടെയും (എന്റെയും) പെണ്‍ സുവിശേഷം' എന്ന മലയാളം നോവലിനാണ് പുരസ്‌കാരം. ദി ഗോസ്പല്‍ ഓഫ് മെരി മഗ്ദലന്‍ ആന്‍ഡ് മീ എന്ന ഇംഗ്ലീഷ് നോവല്‍ 2014 ലെ മാന്‍ ബുക്കര്‍ പ്രെസിനു പരിഗണിക്കപ്പെട്ടിരുന്നു. ആമസോണ്‍ ഡോട്ട് കോമില്‍ ഇത് ലഭ്യമാണ്. 500 ല്‍ അധികം ആധികാരിക ഗ്രന്ഥങ്ങള്‍ മനനം ചെയ്ത് 10 വര്‍ഷം കൊണ്ട് എഴുതി പൂര്‍ത്തികരിച്ചതാണിത്.

 

 

60 രാജ്യങ്ങളില്‍ ബുക്ക്‌ ഷെല്‍ഫില്‍ ഇതു ലഭ്യമാണ്. രണ്ട് ആഴ്ച നീണ്ട് നില്‍ക്കുന്ന ലോകത്തിലെ രണ്ട്ടാമത്തെ ബുക്ക് ഫെസ്‌റിവല്‍ ആയ 2015 ലെ ദുബായ് ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്‌റിവലില്‍ വച്ച് ഇന്ത്യന്‍ അംബസഡര്‍ റ്റി.പി. സീതാറാം ആണ് ഈ നോവല്‍ പ്രകാശനം ചെയ്തത്. ഫ്രാങ്ക്ഫര്‍ട്ട് ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലിനു വേണ്ടിമലയാള ഭാഷയില്‍ നിന്നും മികച്ച 98 കൃതികള്‍ തെരഞ്ഞുടുത്തതില്‍ ഈ നോവലും ഉണ്ട്. ഒട്ടനവധി അന്തരാഷ്ട്ര സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2015 ലെ ഇന്റ്റര്‍നാഷണല്‍ ഹിസ്റ്ററിസെമിനാറില്‍പോസ്റ്റ്-കൊളോണിയല്‍ ഫെമിനിസവും ഫെമിനിസ്റ്റ് ഐഡന്റ്റിറ്റിയും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. കേരളത്തില്‍ മനുഷ്യാവകാശ അഭിഭാഷക ആയിരുന്ന രതിദേവിയുടെ ജീവിതം ആസ്പദമാക്കി ന്യു ജെഴ്‌സിയിലുള്ള എഴുത്തുകാരനായ ടോം മാത്യൂസ് എഴുതിയ ജീവചരിത്ര നോവലാണ് ജസ്റ്റ് അനദര്‍ ഡെ ഇന്‍ പാരഡൈസ്. ആമസോണില്‍ ലഭിക്കും.

 

അഖിലേന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എ.ഐ.എസ്.എഫ്) ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിഷന്‍, (ഐ.പി.ടി.എ) എന്നിവയുടെ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. നാഗ്പൂര്‍ യുണിവേസിറ്റിയില്‍ നിന്നും നിയമ പഠനത്തിനു ശേഷം മനുഷാവകാശ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ജയില്‍ അറകളിലെ സ്ത്രീ തടവകാര്‍ക്ക് നേരെ നടക്കുന്ന ലൈലംഗിക ആക്രമണങ്ങള്‍ തടയാന്‍ സജീവമായിപ്രവര്‍ത്തിച്ചു. കെ. വേണു സെക്രട്ടറി ആയിരുന്ന സാംസ്‌കാരിക നവോഥാന വേദിയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്നു. അദേഹത്തിന്റെ സമീക്ഷ എന്ന പത്രത്തിലെ കോളമിസ്റ്റ് ആയും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ചിക്കാഗോയില്‍ താമസം. www.Rethydevi.com വെബ്‌സൈറ്റിനു 112 രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകരുണ്ട്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.