You are Here : Home / USA News

കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഒരുക്കുന്ന ഓണോത്സവം സെപ്റ്റംബര്‍ 9

Text Size  

Story Dated: Tuesday, August 22, 2017 10:36 hrs UTC

വര്‍ഗീസ് പ്ലാമൂട്ടില്‍

 

 

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 9ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ 5 മണി വരെ ബര്‍ഗന്‍ഫീല്‍ഡിലെ കോണ്‍ലോന്‍ ഹാളില്‍ വെച്ച് (Conlon Hall 19 North William tSreet, Bergenfield, NJ 07621( Behind St. John's R.C.Church) നടത്തപ്പെടുന്നതാണ്. കേരളത്തനിമയില്‍ ഇലയിട്ട് വിളന്പുന്ന വിഭവസമൃദ്ധമായ ഓണസദ്യ (12.30 മുതല്‍ 2 മണി വരെ) യോടെയാണ് ഓണാഘോഷം ആരംഭിക്കുന്നത്. തുടര്‍ന്നു നടക്കുന്ന ഓണാഘോഷ പരിപാടിയ്ക്ക് താലപ്പൊലി, ചെണ്ടമേളം, തിരുവാതിര, ഗാനമേള, വൈവിധ്യമാര്‍ന്ന നൃത്ത പരിപാടികള്‍ എന്നിവയെല്ലാം കൊഴുപ്പേകും. മലയാളികളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും ഊഷ്മളതയുടെയും,സാഹോദര്യത്തിന്റെയും വികാരങ്ങള്‍ നിറയ്ക്കുന്ന തിരുവോണനാളുകള്‍ ഒരിക്കല്‍കൂടി ആഗതമായിരിക്കുന്നു.

 

 

 

ഓണത്തിന്‍റെ നല്ല നാളുകള്‍ പുനരാവിഷ്കരിക്കുന്നതിനും സൗഹൃദം പുതുക്കുന്നതിനും നമ്മുടെ കലാ സാംസ്കാരികത്തനിമ ആഘോഷിക്കുന്നതിനുമുള്ള അപൂര്‍വ അവസരമായ ഓണോത്സവം അവിസ്മരണീയമായ ഒരനുഭവമാക്കി മാറ്റുവാന്‍ കേരളസമാജം ഓഫ് ന്യൂജേഴ്‌സി പ്രവര്‍ത്തകര്‍ കര്‍മ്മനിരതരായിരിക്കുകയാണെന്നും ഓണോത്സവത്തിലേക്ക് ജാതി മത ഭേദമെന്യെ എല്ലാ മലയാളികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും ഇതൊരു വന്‍ വിജയമാക്കി മാറ്റുവാന്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണവും സാന്നിദ്ധ്യവും അഭ്യര്‍ത്ഥിക്കുന്നുവെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരികുമാര്‍ രാജന്‍ 917 679 7669, ബിനു പുളിക്കല്‍ 973 943 2351, അജു തര്യന്‍ 201 385 5308, ജിയോ ജോസഫ് 914 552 2934, സെബാസ്റ്റ്യന്‍ ജോസഫ് 201 803 7237, അനു ചന്ദ്രോത്ത് 201 562 2727, സിറിയക്ക് കുര്യന്‍ 201 723 7897, ടോമി തോമസ് 201 456 8300, സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍ 201 887 7893 http://www.keralasamajamnj.com/index.php# keralasamajam@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.