You are Here : Home / USA News

നൃത്ത സംഗീത ടാലന്റ് ഷോയും അവാര്ഡ് ദാനവും

Text Size  

Story Dated: Friday, August 25, 2017 11:45 hrs UTC

ന്യൂയോര്ക്ക്: സോളിഡ് ആക്ഷന് ടിവി യു.എസ്.എ. യുടെ നേതൃത്വത്തില് ഫ്രണ്ട്സ് ഓഫ് കമ്മ്യൂണിറ്റി യു.എസ്.എ.യും അമേരിക്കന് ബിസിനസ്സ് റഫറല് നെറ്റ് വര്ക്കുമായി ചേര്ന്ന് Asianet, Pravasi TV, Jaihind TV, JUS Punjabi TV, Power Vision USA എന്നീ ചാനലുകളുടെ സഹകരണത്തോടെ നടത്തുന്ന അടുത്ത മ്യൂസിക്, ഡാന്സ്& ടാലന്റ് ഷോയും അവാര്ഡ് നിശയും 2017 സെപ്തംബര് 24, 5 PM ന് ന്യൂയോര്ക്കിലെ ടൈസന് സെന്ററില്(26N, Tyson Ave, Floral Park) വച്ച നടത്തുവാനുള്ള ഒരുക്കങ്ങള് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. റവ.ജോണ് തോമസ്, വി.എം.ചാക്കോ, കൃപാല് സിങ്ങ്, സുഭാഷ് കപാഡിയ, ഹേമന്ദ് ഷാ, അമിത കര്വ്വാള്, ഹേമ വിരാനി എന്നിവര് ഈ ഷോയുടെ മുഖ്യ ആകര്ഷണമാകും. പ്രവേശനം തികച്ചും സൗജന്യമായ ഈ ഷോയിലേക്ക് ന്യൂയോര്ക്ക് സ്റ്റേറ്റിലുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

ഈ വര്ഷം ഗ്രാജ്വേറ്റ് ചെയ്ത മികച്ച വിദ്യാര്ത്ഥികള്ക്കുള്ള പുരസ്കാരങ്ങള് ഈ ഷോയില് വിതരണം ചെയ്യുന്നതാണ്. ഈ ഷോയില് വച്ച് മികച്ച കര്ഷകര്ക്കുള്ള അവാര്ഡ് വിതരണം ചെയ്യപ്പെടുന്നു. ന്യൂയോര്ക്ക് ട്രൈസ്റ്റേറ്റ് ഏരിയയിലുള്ളവര്ക്കാണ് അവസരം.

ഇതില് പങ്കെടുക്കുവാനും അവാര്ഡിനായി അപേക്ഷിക്കുവാനും ആഗ്രഹിക്കുന്നവര് വിശദവിവരങ്ങളുമായി എത്രയും വേഗം ഞങ്ങളുമായി ബന്ധപ്പെടുക. അവാസന തിയ്യതി 2017 സെപ്തംബര് 10.

വിളിക്കേണ്ട നമ്പര്; ഷാജി 917-868-6960, Email:2017ihv@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.