You are Here : Home / USA News

ക്രിക്കറ്റ് കിരീടവുമായി വീണ്ടും കൈരളി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 27, 2017 11:54 hrs UTC

ന്യൂയോർക്ക് ∙ ക്രിക്കറ്റ് കളിയില് തങ്ങള്ക്കു എതിരാളികള് ഇല്ലെന്നു ഒരിക്കല് കൂടി തെളിയിച്ചു കൊണ്ട് KAIRALI SCARBOROUGH, MAS നടത്തിയ ക്രിക്കറ്റ് ടൂര്ണമെന്റില് ചാംപ്യൻന്മാരായി. ഞായറാഴ്ച്ച നടന്ന ടൂര്ണമെന്റിന്റെ ഫൈനലില് ആതിഥേയരായ MAS ടീമിനെ (മാസ്റ്റേഴ്സ്) അത്യുജ്വലമായ പോരാട്ടത്തില് ഏഴു വിക്കറ്റിനു തകര്ത്താണ് കൈരളി സ്കാര്ബറോ ചാമ്പ്യന് പട്ടം അണിഞ്ഞത്. കഴിഞ്ഞ ആറു വര്ഷത്തിനിടയില് പങ്കെടുത്ത ഏഴു പ്രമുഖ ടൂര്ണമെന്റുകളില് അഞ്ചിലും കിരീടമണിഞ്ഞ കൈരളി സ്കാര്ബറോ തങ്ങളുടെ വീരോചിതമായ ജൈത്രയായത്ര അജൈയ്യം തുടരുകയാണ്.

ക്യാപ്റ്റന് അജിത് ജോണ്, വൈസ് ക്യാപ്റ്റന് പ്രവീണ് ജോയ് എന്നിവരുടെ നേതൃത്വത്തില് അണി നിരന്ന കൈരളിയുടെ ശക്തമായ ടീമിന് മുന്നില് മറ്റു ടീമുകള് അടി പതറുന്ന കാഴ്ച ആണ് കാണാന് കഴിഞ്ഞത്. റണ്സ് വഴങ്ങുന്നതില് പിശുക്ക് കാണിച്ചു കൃത്യതയാര്ന്ന ബൗളിംഗ്, എതിര് ടീമിന്റെ ബൗളേഴ്സിന്റെ ആത്മവീര്യം തകര്ക്കുന്ന ബാറ്റിംഗ്, മിന്നല് പോലുള്ള ഫീല്ഡിങ്; ഒന്നോ രണ്ടോ വ്യക്തികളല്ല വിജയം നെയ്യുന്നതു, ടീം വര്ക്ക് ആണ് വിജയത്തിലേക്കുള്ള കുറുക്കു വഴി എന്ന് തെളിയിച്ച പ്രകടനമാണ് കൈരളി സ്കാര്ബറോ കാഴ്ച വച്ചത്.

ടൂര്ണമെന്റിലെയും ഫൈനല് മാച്ചിലെയും മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ജുനെജോ ജോര്ജ്, മികച്ച ബൗളര് നിതിന് തോമസ് എന്നിവര് കൈരളിയുടെ വിജയത്തില് മികച്ച പങ്കു വഹിച്ചു. രാത്രിയും പകലുമായി നടന്ന മത്സരത്തില് ഫ്ളഡ് ലൈറ്റിന്റേയും സൂര്യ ചന്ദ്രന്മാരുടെയും സാന്നിദ്ധ്യത്തില് ഓരോ മത്സരവും കൈപ്പിടിയില് ഒതുക്കാന് കൈരളിയിലെ ചുണകുട്ടന്മാരെ പ്രേരിപ്പിച്ചത് ക്രിക്കറ്റ് എന്ന കളിയോടുള്ള സ്നേഹവും, അതിലുപരി മനസുകളെ ഒരു ഊര്ജഗോളമായി ഒന്നിച്ചു ചേര്ത്ത് നിര്ത്തുന്ന കൈരളി സ്കാര്ബറോ എന്ന വികാരവുമാണ്.

1993 ല് SCARBOROUGH യിലെ കുറച്ചു മലയാളി യുവാക്കള് ചേര്ന്ന് തുടങ്ങിയ ഈ കായിക പ്രസ്ഥാനം ഇന്ന് സോക്കര് , ക്രിക്കറ്റ്, ബാസ്കറ്റ്ബാള്, ബാറ്റ് മിന്റണ് എന്നിവയില് ചാമ്പ്യന് പട്ടങ്ങളും, വോളീബോളില് മികച്ച പ്രകടനങ്ങളും കാഴ്ചവച്ചുകൊണ്ടു ഒരു മികച്ച സ്പോര്ട്സ് ക്ലബ് എന്ന നിലയില് എത്തിയിരിക്കുന്നു. സ്കാര്ബറോ എന്ന് പേരില് ഉണ്ടെങ്കിലും അംഗങ്ങള് ഹാമില്ട്ടണ് മുതല് ഓഷവ വരെ വ്യാപിച്ചു കിടക്കുന്നു. വെറും ഒരു സ്പോര്ട്സ് ക്ലബ് എന്നതിലുപരി കളിക്കാരും, മറ്റു അംഗങ്ങളും, കുട്ടികളും എല്ലാം ചേര്ന്ന് ഒരു കുടുംബം എന്ന രീതിയില് ഒത്തു കൂടുന്ന കൈരളി, വിജയങ്ങള് ഒന്നിച്ചു ആഘോഷിക്കുവാനും പരാജയങ്ങളില് സ്പോര്ട്സ്മാന് സ്പിരിറ്റോടെ പരസ്പരം സപ്പോര്ട്ട് ചെയ്യാനും എപ്പോളും ശ്രമിക്കാറുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.