You are Here : Home / USA News

സോജി മീഡിയാ എക്‌സലന്‍സ് അവാര്‍ഡ് 2017

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 22, 2017 11:13 hrs UTC

ഷിക്കാഗോ: അമേരിക്കന്‍ ദൃശ്യ-മാധ്യമ രംഗത്ത് തനതായ ശൈലിയില്‍ ദൃശ്യചാരുതയാര്‍ന്ന മനോഹര കാഴ്ചകള്‍ ഒരുക്കിയ സോജി മീഡിയ ദൃശ്യമാധ്യമ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭകളെ ആദരിക്കുന്നു. 2017 സെപ്റ്റംബര്‍ 22-നു വൈകുന്നേരം ഏഴുമണിക്ക് ഗ്ലെന്‍ ഓക്‌സ് ഹൈസ്കൂളില്‍ (74-20 Commonwelth Blvd, Queens, NY 11426) വച്ചാണ് അവാര്‍ഡ് വിതരണം നടക്കുന്നത്. തുടര്‍ന്ന് മലയാളികളുടെ പ്രിയ ഗായകന്‍ എം.ജി ശ്രീകുമാര്‍, ശ്രേയ ജയദീപ് എന്നിവര്‍ നയിക്കുന്ന 'നിങ്ങളോടൊപ്പം' സ്റ്റേജ് ഷോയും ഉണ്ടായിരിക്കും. അവാര്‍ഡിന് അര്‍ഹരായവര്‍: ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (കമ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ്), സുനില്‍ ട്രൈസ്റ്റാര്‍, പ്രവാസി ചാനല്‍ (മീഡിയ), ഡോ. ഫ്രീമു വര്‍ഗീസ് (ബെസ്റ്റ് ഇവന്റ് ഓഫ് ദി ഇയര്‍- നാഫാ 2017), സിജോ വടക്കന്‍, ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ (മീഡിയ & റിയല്‍ എസ്റ്റേറ്റ്), ടോം ജോര്‍ജ് (ആക്ടര്‍, ഡയറക്ടര്‍ - മീഡിയ), ഡോ. കൃഷ്ണ കിഷോര്‍ (മീഡിയ റിപ്പോര്‍ട്ടിംഗ്), ജോസ് കാടാപ്പുറം കൈരളി ടിവി യു.എസ്.എ (മീഡിയ), പോള്‍ കറുകപ്പള്ളില്‍ (ഫൊക്കാന), ടോസിന്‍ ഏബ്രഹാം (വിഷ്വല്‍ മീഡിയ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.