You are Here : Home / USA News

ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ "പൂമരംഷോ 2017' ന്യൂയോര്‍ക്കില്‍ രണ്ട് വേദികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 28, 2017 09:41 hrs UTC

ന്യൂയോര്‍ക്ക്: ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ "പൂമരം" ഷോ 2017 ന്യൂയോര്‍ക്കില്‍ രണ്ട് വേദികളിലായി അരങ്ങേറും. ഒക്ടോബര്‍ പതിനാലിന് ന്യൂയോര്‍ക്ക് വില്‍ലോ ഗ്രോവ് റോഡ് സ്‌റ്റോണി പോയിന്റ് ക്‌നാനായ കമ്മ്യുണിറ്റി സെന്ററില്‍ വൈകിട്ട് അഞ്ചു മണിക്കാണ് "പൂമരം "ഷോ 2017 മായി മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയ ലക്ഷ്മിയും സംഘവും എത്തുന്നത്. ഒക്ടോബര്‍ ഇരുപതിന് ക്യുന്‍സ് ഗ്ലെന്‍ ഓക്‌സ് ഹൈ സ്കൂളില്‍ വൈകിട്ട് ഏഴു മണിക്ക് ന്യൂ യോര്‍ക്കിലെ രണ്ടാമത്തെ ഷോയും നടക്കും. രണ്ടു ഷോയുടെയും ആദ്യ ടിക്കറ്റ് വില്‍പ്പന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷവേദിയില്‍ നടത്തപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനായ ബിജു കൊട്ടാരക്കര അവതാരകനും, സാമൂഹ്യ പ്രവര്‍ത്തകനുമായ ജോസ് അബ്രഹാമിന് നല്‍കി നിര്‍വഹിച്ചു. ന്യൂ യോര്‍ക്കിലെ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ഈ അവസരത്തില്‍ പങ്കെടുത്തു. മലയാളികളുടെ സംഗീത അനുഭവങ്ങള്‍ക്ക് വ്യത്യസ്തമായ മുഖം നല്‍കിയ വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ അവതരിപ്പിക്കുന്ന എറ്റവും മികച്ച സ്‌റ്റേജ് ഷോ ആണ് "പൂമരം 2017". കാറ്റേ കാറ്റേ എന്ന ഒരു ഗാനം കൊണ്ട് സംഗീതാസ്വദകരുടെ ഹൃദയം കവര്‍ന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. വൈക്കം വിജയലക്ഷ്മി സ്വന്തമായി വികസിപ്പിച്ചെ ടുത്ത ‘ഗായത്രി വീണ കച്ചേരി’ എന്ന പ്രത്യേക കച്ചേരി കേരളത്തിന് അകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഗായത്രി വീണ കച്ചേരിയിലൂടെ പ്രശസ്തയായ ഈ കലാകാരി സെല്ലുലോയിഡിലെ ഗാനത്തിലൂടെ ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ പാടി മലയാളികളുടെ പ്രിയങ്കരിയായി മാറി. സിനിമയില്‍ പാടിയ അതെ ഭംഗിയോടെ വേദികളിലും ഈ കലാകാരി പാട്ടുകള്‍ പാടുകയും ചെയ്യുന്നത് ആവേശത്തോടെയാണ് കാണികള്‍ ആസ്വദിക്കുന്നത് . സാധാരണ നിലയില്‍ വളര്‍ന്നുവന്ന മറ്റൊരു കലാകാരനും പൂമരം ഷോയ്‌ക്കൊപ്പം ഉണ്ട്. രാജേഷ് ചേര്‍ത്തല. പുല്ലാങ്കുഴലില്‍ അത്ഭുതം സൃഷ്ട്ടിക്കുന്ന ഈ കലാകാരന്‍ ഇതിനോടകം അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായി മാറിക്കഴിഞ്ഞു. പുല്ലാങ്കുഴല്‍ നാദത്തെ ചുരുങ്ങിയ കാലം കൊണ്ട് ജനകീയനാക്കിയ രാജേഷ് ന്യൂ യോര്‍ക്കിലെ മലയാളികള്‍ക്കായി തീര്‍ക്കുന്ന സംഗീതത്തിന്റെ വിസ്മയത്തിനായി കാത്തിരിക്കുകയാണ് ന്യൂ യോര്‍ക്കിലെ ജനങ്ങള്‍ . "മുത്തേ പൊന്നെ പിണങ്ങല്ലേ" എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസു കീഴടക്കിയ നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ് അവതരിപ്പിക്കുന്ന പാട്ടുകള്‍, കോമഡി സ്കിറ്റുകളുടെ അവസാന വാക്കായ അബിയും സംഘവും അവതരിപ്പിക്കുന്ന സൂപ്പര്‍ കോമഡി ഷോ, ഇവരെ കൂടാതെ നടന്‍ അനൂപ് ചന്ദ്രന്‍ അവതരിപ്പിക്കുന്ന വള്ളപ്പാട്ട്, തുടങ്ങി ഇരുപതോളം താരങ്ങള്‍ ഈ ഷോയില്‍ ഉണ്ട്. ലാല്‍ ജോസ് മലയാള സിനിമയ്ക്ക് അവതരിപ്പിച്ച അനുശ്രീ ഈ ഷോയുടെ മുഖ്യ ആകര്‍ഷണമാണ്. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയില്‍ നിന്നാണ് ലാല്‍ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. അനുശ്രീ മികച്ച ഒരു നര്‍ത്തകി കൂടി ആണെന്ന് തെളിയിക്കുന്ന ഷോ കൂടിയാണ് പൂമരം. ഇന്നുവരെ അമേരിക്കയില്‍ വന്നിട്ടുള്ള ഷോകള്‍ ഒക്കെ താരനിബിഢമായിരുന്നു. എന്നാല്‍ ജീവിത പ്രയാസങ്ങളിലൂടെ വളര്‍ന്നുവന്ന ഒരു പട്ടം സാധാരക്കാരായ കലാകാരന്മാരുടെ ഒത്തുചേരല്‍ കൂടിയായ പൂമരം ഷോ വാന്‍ വിജയമാക്കുവാന്‍ ഈ ഷോയുമായി സഹകരിക്കണമെന്ന് മുഖ്യ സ്‌പോണ്‍സര്‍ ആയ പോള്‍ കറുകപ്പിള്ളില്‍, സഹ സ്‌പോണ്‍സര്‍ ആയ സോജി മീഡിയ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.