You are Here : Home / USA News

പി.വൈ.എഫ്.എ ബാസ്ക്കറ്റ്ബോൾ മത്സരം: ന്യൂയോർക്ക് ഫോഴ്സ് ചാമ്പ്യൻസ്

Text Size  

Story Dated: Thursday, October 05, 2017 12:58 hrs UTC

ന്യുയോർക്ക്: പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് നോർത്തമേരിക്കയുടെ (പി.വൈ.എഫ്.എ)ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30 ന് ശനിയാഴ്ച ലോങ്ങ് ഐലന്റിലുള്ള ഐലന്റ് ഗാർഡൻ സ്റ്റേഡിയത്തിൽ വാർഷിക കായിക മത്സരങ്ങൾ നടത്തപ്പെട്ടു. ഷോൺ ഡാനിയേൽ ക്യാപ്റ്റനായിട്ടുള്ള ന്യൂയോർക്ക് ഫോഴ്സ് ടീം ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ വിജയികളായി. ഇത് രണ്ടാം തവണയാണ് ഈ ടീം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമുള്ള 40 ൽ പരം സഭകളിലെ യുവജനങ്ങൾ വിവിധ ടീമുകളിലായി മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫിയും അവാർഡും സംഘടനയുടെ വാർഷിക സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജോയൽ അലക്സാണ്ടർ എം.വി.പി ട്രോഫി കരസ്ഥമാക്കി. പി. വൈ. എഫ്.എ യുടെ കൂടുതൽ വിവരങ്ങൾക്ക്: www.pyfa.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.